ബിഷപ് ഫ്രാങ്കോ നിര്‍ബന്ധമായി ആലിംഗനം ചെയ്‌തെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് കന്യാസ്ത്രീകളുടെ മൊഴി ; കുരുക്ക് മുറുകുന്നു

Fri,Sep 07,2018


കൊച്ചി : ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്.
ഒരു കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. ബിഷപ്പ് നിര്‍ബന്ധപൂര്‍വം ആലിംഗനം ചെയ്തെന്നാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ നല്‍കിയിരിക്കുന്ന മൊഴി.
കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പലഭാഗത്തു നിന്നും വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയാണ് പുതിയ വെളിപ്പെടുത്തലുകള്‍ എത്തുന്നത്.
പലപ്പോഴും മോശമായി സ്പര്‍ശിച്ചെന്നും മഠത്തില്‍ വച്ചു കയറിപ്പിടിച്ചെന്നും ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തിരുവസ്ത്രം വരെ ഉപേക്ഷിച്ചതായും കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിരവധി ലൈംഗിക ആരേപണങ്ങള്‍ കേട്ടിരുന്നുവെങ്കിലും പരാതി നല്‍കിയ കന്യാസ്ത്രീ ഒഴികെ ആരും അത് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഇതാദ്യമായാണ് കൂടുതല്‍ പേര്‍ ബിഷപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ബിഷപ്പിനെതിരായ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീക്കുമെന്നും സൂചനകളുണ്ട്.

Other News

 • കാസര്‍കോട് ഇരട്ടക്കൊല: അറസ്റ്റുചെയ്യപ്പെട്ട മുഖ്യ സൂത്രധാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
 • കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ല; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കും: മുഖ്യമന്ത്രി
 • വീരമൃത്യുവരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും
 • കാസര്‍കോട് കൊലപാതകം അപലപനീയം: പ്രതികള്‍ പാര്‍ട്ടിക്കാരായാല്‍പോലും സംരക്ഷിക്കില്ല: കോടിയേരി
 • കാസര്‍കോട് കൊലക്കേസില്‍ രണ്ട് പേര്‍ പിടിയില്‍; കേസന്വേഷണം പ്രത്യേക സംഘത്തിന്
 • മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു;കോടതി അലക്ഷ്യം നടത്തിയ ഭാരവാഹികള്‍ നോട്ടീസ് അയക്കും
 • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
 • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
 • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
 • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
 • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
 • Write A Comment

   
  Reload Image
  Add code here