ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍; അധികം കളിക്കേണ്ടെന്ന് ഭീഷണിയും

Thu,Sep 06,2018


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.
തച്ചങ്കരി അധികം കളിക്കേണ്ടെന്നും എംഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടിയെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പന്ന്യന്‍ ആരോപിച്ചു.
കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പന്ന്യന്‍.
പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെ.എസ്.ആര്‍.ടി.സിയില്‍ എത്തിയത്. ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് തച്ചങ്കരി ഓര്‍ക്കണം. തച്ചങ്കരിയുടെ പലനടപടികളും കമ്മീഷന്‍ കൈപ്പറ്റാനുള്ള നീക്കങ്ങളുടെ ഭാഗമാണ്.
ശശിക്കെതിരായ ലൈംഗിക ആരോപണം; പക്ഷംപിടിക്കാനില്ലെന്ന് മന്ത്രി ഷൈലജ സ്ത്രീവിഷയമായതിനാല്‍ കണിശമായും നടപടി ഉണ്ടാകുമെന്ന് വി.എസ്
അധികം കളിക്കേണ്ട. കെ.എസ്.ആര്‍.ടി.സി സ്വകാര്യസ്വത്താണെന്നാണ് തച്ചങ്കരിയുടെ ധാരണ. ഇടതു നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എം.ഡിയെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ഡിയുടെ പേര് പറയുന്നത് പോലും നാണക്കേടെന്ന മുഖവുരയോടെയായിരുന്നു പന്ന്യന്റെ വിമര്‍ശനം.
നേരത്തെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും തച്ചങ്കരിയെ രൂക്ഷമായി വമിര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്നു തച്ചങ്കരി ജനിച്ചിട്ടില്ല. തച്ചങ്കരിയെ പുറത്താക്കാന്‍ പറയില്ല. സ്ഥാനം മടുത്ത് തച്ചങ്കരി സ്വയം ഇറങ്ങിപ്പോകണമെന്നുമായിരുന്നു ആനത്തലവട്ടത്തിന്റെ വിമര്‍ശനം.

Other News

 • ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് : മുംബൈ പോലീസ് കണ്ണൂരിലെത്തി
 • ബിനീഷ് കോടിയേരി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം
 • ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിന് അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍
 • വനിതാ പോലീസുകാരിയെ ചുട്ടുകൊന്ന പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
 • മക്കളില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മുസല്‍മാനെ ചുമതലപ്പെടുത്തി: ടി. പദ്മനാഭന്‍
 • പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
 • ഓഡിറ്റോറിയത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയില്ല; മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി
 • ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ബൃന്ദ കാരാട്ട്
 • പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
 • ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ പരാതിയുമായി ബിഹാര്‍ സ്വദേശിനി; ആരോപണം വ്യാജമെന്ന് ബിനോയ്
 • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
 • Write A Comment

   
  Reload Image
  Add code here