മോഹന്‍ലാലിനെ ബി.ജെ.പിയിലേക്ക് വിളിച്ച് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള; സ്ഥാനാര്‍ത്ഥിയായാല്‍ സ്വാഗതം ചെയ്യും

Wed,Sep 05,2018


തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
മോഹന്‍ ലാലിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ശ്രീധരന്‍ പിള്ള അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മോഹന്‍ലാല്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
അതേ സമയം ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി മോഹന്‍ലാല്‍ സംസാരിച്ചിട്ടില്ലെന്നും ഇതുവരെയും ഔദ്യോഗികമായി വിവരങ്ങളൊന്നുമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മോഹന്‍ലാലിനേപ്പോലൊരാള്‍ വരുമെങ്കില്‍ ഉറപ്പായും തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വീണുകിട്ടുന്ന ഒരുപാട് അവസരങ്ങളുള്ള പാര്‍ട്ടിയാണ് കേരളത്തില്‍ ബി.ജെ.പി അത്തരം അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന് അതിനുവേണ്ടി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇതിനിടയില്‍ താന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ച ട്രസ്റ്റിന്റെ പദ്ധതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായിരുന്നുവെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും നടന്‍ പറഞ്ഞു.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here