സഹപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; ഡി.വൈ.എഫ്.ഐ നേതാവിനെ സിപിഎം പുറത്താക്കി

Wed,Sep 05,2018


തൃശൂര്‍: സംഘടനയിലെ സഹപ്രവര്‍ത്തകയോടു മോശമായി പെരുമാറിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ആര്‍.എല്‍. ജീവലാലിനെ സിപിഎമ്മില്‍ നിന്നു പുറത്താക്കി.
ഇരിങ്ങാലക്കുട ലോക്കല്‍ കമ്മിറ്റി അംഗമാണ് ജീവലാല്‍. സിപിഎമ്മിലെയും യുവജന സംഘടന ഡിവൈഎഫ്‌ഐയിലെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇയാളെ നീക്കിയതായി പാര്‍ട്ടി അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണു കാട്ടൂര്‍ സ്വദേശിനി നല്‍കിയ പരാതി. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനു സഹായിക്കാമെന്ന് പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവലാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവര്‍ത്തകയുടെ പരാതി.
ഡിവൈഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകയായ പരാതിക്കാരി ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതിനുശേഷമാണു യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് ജീവലാലിനെതിരെ ചുമത്തിയിട്ടുള്ളത്.

Other News

 • സ്വന്തം ഹെലികോപ്ടറില്‍ പറന്നെത്തി ലുലു ഗ്രൂപ്പ് മേധാവി യൂസഫലി വോട്ടു ചെയ്തു
 • അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • Write A Comment

   
  Reload Image
  Add code here