ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന വിവരം അറിഞ്ഞിട്ടില്ല ; ഇപ്പോള്‍ ശ്രദ്ധ ജോലിയില്‍ ; അറിയുമ്പോള്‍ പ്രതികരിക്കാം: മോഹന്‍ലാല്‍

Wed,Sep 05,2018


തൃശൂര്‍: പ്രധാനമന്ത്രിയെ കണ്ടതിനുശേഷം തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി.
വരുന്ന ലോക് സഭാതെരഞ്ഞെടുപ്പില്‍ മോഹന്‍ ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകളെക്കുറിച്ചായിരുന്നു പ്രതികരണം.
ഇങ്ങനെയൊരു വിവരത്തെക്കുറിച്ച് താനിക്കൊന്നും അറിയില്ലെന്നും അതുകൊണ്ട് അത് സംബന്ധിച്ച് പ്രതികരണമില്ലെന്നുമാണ് ലാല്‍ അറിയിച്ചത്. ഇപ്പോള്‍ ജോലിയിലാണ് ശ്രദ്ധ. മത്സരിക്കാന്‍ അവസരം വന്നാല്‍ അക്കാര്യത്തെക്കുറിച്ച് അപ്പോള്‍ പറയുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്.'
'മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോള്‍ ജോലി ചെയ്യുകയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Other News

 • ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് : മുംബൈ പോലീസ് കണ്ണൂരിലെത്തി
 • ബിനീഷ് കോടിയേരി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം
 • ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിന് അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍
 • വനിതാ പോലീസുകാരിയെ ചുട്ടുകൊന്ന പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
 • മക്കളില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മുസല്‍മാനെ ചുമതലപ്പെടുത്തി: ടി. പദ്മനാഭന്‍
 • പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
 • ഓഡിറ്റോറിയത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയില്ല; മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി
 • ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ബൃന്ദ കാരാട്ട്
 • പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
 • ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ പരാതിയുമായി ബിഹാര്‍ സ്വദേശിനി; ആരോപണം വ്യാജമെന്ന് ബിനോയ്
 • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
 • Write A Comment

   
  Reload Image
  Add code here