മീശ നോവല്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Tue,Sep 04,2018


ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ വിവാദ നോവല്‍ 'മീശ' നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് അല്ല വായിക്കേണ്ടത്.
എഴുത്തുകാരന്റെ ഭാവനയെയും സൃഷ്ടിവൈഭവത്തെയും ബഹുമാനിക്കണമെന്നും കോടതി നിരീക്ഷിച്ചു. നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് നോവല്‍ പ്രസിദ്ധീകരിച്ചിരുന്നത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്ര വിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ.

Other News

 • ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
 • ശബരിമല: നിരാഹാരം കിടക്കാന്‍ മുതിര്‍ന്ന നേതാക്കളില്ല; സെക്രട്ടറിയറ്റിനു മുന്നിലെ ബിജെപി സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കുന്നു
 • കനക ദുര്‍ഗയ്ക്കും ബിന്ദുവിനും പൂര്‍ണ സമയ സംരംക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രിംകോടതി
 • ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍
 • ജീവന് ഭീഷണി: സുരക്ഷ വേണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീം കോടതിയെ സമീപിച്ചു
 • കെപിസിസി സെക്രട്ടറി എംകെ അബ്ദുല്‍ഗഫൂര്‍ ഹാജി അന്തരിച്ചു
 • മുന്‍കൂര്‍ നോട്ടീസ് സമരം നടത്താനുള്ള അവകാശമല്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു
 • ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെതടയുന്നത് ഗുണ്ടായിസം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
 • ശബരിമല സന്നിധാനത്തേക്കു പോയ രണ്ട് യുവതികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി
 • കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധ രാത്രി മുതല്‍
 • കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്തു: അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി
 • Write A Comment

   
  Reload Image
  Add code here