പി.കെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സീതാറാം യച്ചൂരി സ്ഥിരീകരിച്ചതിനെ ചൊല്ലി സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഭിന്നത

Tue,Sep 04,2018


ന്യൂഡല്‍ഹി : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്ക് എതിരായ ലൈംഗിക പീഡന പരാതി സീതാറാം യച്ചൂരി സ്ഥിരീകരിച്ചതിനെ ചൊല്ലി സി.പി.എം പോളിറ്റ് ബ്യൂറോയില്‍ ഭിന്നത.
പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നും അന്വേഷണം തുടങ്ങിയെന്നുന്നുമുള്ള യച്ചൂരിയുടെ പ്രതികരണമാണ് ഭിന്നതയ്ക്ക് കാരണം.
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് പോളിറ്റ് ബ്യുറോ പിന്നീട് പ്രസ്താവന ഇറക്കി.
കേന്ദ്ര നേതൃത്വം പരാതി കൈമാറിയിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
പി.കെ ശശി എം.എല്‍.എയ്ക്ക് എതിരായ പരാതി ലഭിച്ചിരുന്നുവെന്ന് നേരത്തെ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. തിങ്കളാഴ്ച പരാതി ലഭിച്ചപ്പോള്‍ തന്നെ അത് സംസ്ഥാന കമ്മിറ്റിക്ക് അയച്ചുവെന്നും നടപടി ക്രമപ്രകാരം അവര്‍ അന്വേഷണം തുടങ്ങിയെന്നുമുള്ള സീതാറാം യച്ചൂരിയുടെ പ്രതികരണമാണ് സിപിഎം പിബിയില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയത്.
യച്ചൂരിയുടെ പ്രതികരണത്തിന് പിന്നാലെ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യുറോ യോഗത്തില്‍ പരാതി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ഒരു വിഭാഗം വിമര്‍ശം ഉയര്‍ത്തി. യച്ചൂരി പരാതി അയച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെന്ന സൂചന നല്‍കിയത് ശരിയായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
യോഗശേഷം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പരാതി സ്ഥിരീകരിക്കാന്‍ പിബി തയാറായിട്ടില്ല. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പരാതി സംസ്ഥാനത്ത് പരിശോധിക്കുമെന്നും മാത്രമേ കുറിപ്പില്‍ പറയുന്നുള്ളൂ. ഇക്കാര്യം കോടിയേരിയും ആവര്‍ത്തിച്ചു.
തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ഇതേപ്പറ്റി അറിയില്ലെന്നുമായിരുന്നു പ്രകാശ കാരാട്ടിന്റെ പ്രതികരണം.
ആഗസ്റ്റ് പതിനാലാം തീയതി ബൃന്ദാ കാരാട്ടിന് പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയുള്ള യച്ചൂരിയുടെ സ്ഥിരീകരണമാണ് ഒരു വിഭാഗം നേതാക്കളെ പ്രതിരോധത്തിലാക്കിയതെന്നാണ് സൂചന. പാര്‍ട്ടി നിലപാടു വ്യക്തമാക്കിയിട്ടുണ്ടെന്നു കാട്ടി ബൃന്ദ കാരാട്ട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Other News

 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
 • അടൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങി മരിച്ചു
 • ആവേശം കത്തിക്കയറി സ്ഥാനാർത്ഥികളും പ്രവർത്തകരും; പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറക്കം; വോട്ടെടുപ്പ് ചൊവ്വാഴ്ച
 • യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ ആം ആദ്മി പുറത്താക്കി
 • ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും
 • പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം ശനിയാഴ്ച
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • മൂന്നുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
 • Write A Comment

   
  Reload Image
  Add code here