സംസ്ഥാന സ്‌കൂള്‍ കലോത്സവവും രാജ്യാന്തര ചലച്ചിത്രമേളയും റദ്ദാക്കി ; സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒരുവര്‍ഷത്തേക്ക് ഒഴിവാക്കി

Tue,Sep 04,2018


തിരുവനന്തപുരം: കേരളം പ്രളയക്കെടുതികളില്‍ ദുരിതം പേറുന്ന സാഹചര്യത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും കേരള രാജ്യാന്തര ചലച്ചിത്രമേളയും ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. .
പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ളതും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ എല്ലാ പരിപാടികളും ഒഴിവാക്കിയത്.
പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
ചലച്ചിത്രമേള, യുവജനോത്സവം, കലോത്സവം, വിനോദ സഞ്ചാര വകുപ്പിന്റെ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികള്‍ എന്നിവയാണ് ഒഴിവാക്കിയത്. ഈ പരിപാടികള്‍ക്കായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ വകുപ്പ് അധ്യക്ഷന്‍മാരും മേധാവികളും നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്‌കൂള്‍ കലോത്സവം, കായികമേള ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം ഏഴിന് ക്യു.ഐ.പി യോഗം ചേരാനിരിക്കെയാണ് പൊതുഭരണവകുപ്പ് മുഴുവന്‍ ആഘോഷ, ഉത്സവ പരിപാടികളും ഒഴിവാക്കി ഉത്തരവിറക്കിയത്. കലോത്സവം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറും രംഗത്ത് വന്നിരുന്നു.

Other News

 • അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • Write A Comment

   
  Reload Image
  Add code here