കുട്ടനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരെന്ന് മന്ത്രിമാര്‍

Mon,Sep 03,2018


ആലപ്പുഴ : കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരസ്യമായി അതൃപ്തി അറിയിച്ച് മന്ത്രിമാര്‍.
ചികിത്സാ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രയായതിന് പിന്നാലെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാരായ ജി. സുധാകരനും വി.എസ് സുനില്‍ കുമാറും രംഗത്തെത്തിയിരിക്കുന്നത്.
പ്രളയം രൂക്ഷമായി ബാധിച്ച കുട്ടനാട്ടില്‍ വെളളം വറ്റിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരനാണ് ആദ്യം രംഗത്തെത്തിയത്.
വെള്ളം വറ്റാന്‍ കുട്ടാനാട്ടുകാര്‍ ഇത്രയും കാത്തിരിക്കേണ്ട കാര്യമില്ലെന്നും കരാറുകാര്‍ക്ക് കാശുകൊടുത്ത അധികാരികള്‍ തന്നെ ഇത് അന്വേഷിക്കണമെന്നുമായിരുന്നു സുധാകരന്റെ വിമര്‍ശനം.
മന്ത്രി തോമസ് ഐസകിന്റെ സാന്നിധ്യത്തിലായിരുന്നു സുധാകരന്‍ തുറന്നടിച്ചത്. പിന്നാലെ സുധാകരന് പിന്തുണയുമായി കൃഷി മന്ത്രി വി എസ് സുനില്‍ കുമാറും രംഗത്തെത്തി.സുധാകരന്‍ പറയുന്നത് ശരി തന്നെയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
കുട്ടനാട്ടില്‍ മടവീഴ്ച, വൈദ്യുതിയില്ല തുടങ്ങി നിരവധി പ്രതിസന്ധികളുണ്ട്. പാടശേഖര സമിതികളും ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ പറയുന്നുണ്ട് അതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള നേതാക്കളാണ് സുധാകരനും സുനില്‍ കുമാറും.ഇവര്‍ തന്നെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെ പ്രതിപക്ഷവും ഇതേറ്റ് പിടിച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി.
വെള്ളം വറ്റിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടായിരത്തോളം പമ്പുകള്‍ വെള്ളത്തിലാണെന്നും അവ ഉണക്കി റീവൈന്‍ഡ് ചെയ്യണമെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Other News

 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here