എലിപ്പനി പടരുന്നു; തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണം

Mon,Sep 03,2018


കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയും ഭീതിയും സൃഷ്ടിച്ച് എലിപ്പനി പടരുന്നു. തിങ്കാഴ്ച മൂന്ന് പേരുടെ മരണമാണ് റിപ്പോര്‍ ട്ട്ചെയ്തത്.
. കോഴിക്കോട് ചികിത്സയിലിരുന്ന എരഞ്ഞിക്കല്‍ സ്വദേശി അനില്‍, വടകര സ്വദേശിനി നാരായണി, കല്ലായി സ്വദേശി രവി എന്നിവരാണ് മരിച്ചത്. പ്രളയശേഷം എലിപ്പനി വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നാളെക്കൂടി നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പ്രളയകാലത്ത് എലിപ്പനിവാഹകരായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ രോഗം പ്രകടമാകാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കുമെന്നതാണ് ഇത്തരമൊരു വിലയിരുത്തലിന് പിന്നില്‍.
അതേസമയം രോഗം സ്ഥിരീകരിച്ചവരുടെയും രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെയും എണ്ണത്തില്‍ കുറവു വന്നത് ആശ്വാസം പകരുന്നുണ്ട്. 30 ദിവസം കൊണ്ട് സ്ഥിതി പൂര്‍ണമായി നിയന്ത്രണവിധേയമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കുട്ടനാട്ടില്‍ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളില്‍ നിന്നുള്ള ആരോഗ്യസംഘമാണ് ആലപ്പുഴ ജില്ല മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.പനി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണപരിപാടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറ് ആഴ്ചകളിലും പ്രതിരോധമരുന്നായി ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രത്യേക പ്രചാരണ പരിപാടികളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Other News

 • ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് : മുംബൈ പോലീസ് കണ്ണൂരിലെത്തി
 • ബിനീഷ് കോടിയേരി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം
 • ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിന് അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍
 • വനിതാ പോലീസുകാരിയെ ചുട്ടുകൊന്ന പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
 • മക്കളില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മുസല്‍മാനെ ചുമതലപ്പെടുത്തി: ടി. പദ്മനാഭന്‍
 • പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
 • ഓഡിറ്റോറിയത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയില്ല; മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി
 • ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ബൃന്ദ കാരാട്ട്
 • പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
 • ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ പരാതിയുമായി ബിഹാര്‍ സ്വദേശിനി; ആരോപണം വ്യാജമെന്ന് ബിനോയ്
 • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
 • Write A Comment

   
  Reload Image
  Add code here