കേരളത്തില്‍ ഇനിമുതല്‍ ക്വാറികള്‍ക്കും ഖനനത്തിനും അനുമതിയില്ല; തീരുമാനം പരിസ്ഥിതി മന്ത്രാല യത്തിന്റേത്

Mon,Sep 03,2018


ന്യൂഡല്‍ഹി : പ്രളയത്തിന്റെയും ഉരുള്‍ പൊട്ടലുകളുടേയും പശ്ചാത്തലത്തില്‍ കേരളത്തില്‍ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ത്തിവച്ചു.
അമിത ചൂഷണം പ്രകൃതി മൂലം ഭൂമിയുടെ ഘടനയില്‍ വന്ന മാറ്റവും, പ്രളയത്തിന് ഖനനവും കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്തു നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളുടെ സമഗ്ര വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെടും.
കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ക്വാറികള്‍ക്കും ഖനനത്തിനും ഇപ്പോള്‍ അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയ സമിതിയുടെ തീരുമാനം. 25 ഹെക്ടറില്‍ താഴെയുള്ള ആറു ക്വാറികള്‍ക്ക് അനുമതി തേടിയാണ് നടത്തിപ്പുകാര്‍ മന്ത്രാലയത്തെ സമീപിച്ചിരുന്നത്.
സംസ്ഥാന തല പരിസ്ഥിതി പ്രത്യാഘാത അതോറിറ്റിയുടെ കാലാവധി കഴിഞ്ഞതിനാലാണ് സംസ്ഥാനത്ത് അനുമതി ലഭ്യമാക്കേണ്ട പദ്ധതിയായിട്ടും കേന്ദ്രത്തിന് അപേക്ഷ നല്‍കേണ്ടി വന്നത്. കേരളത്തിലെ പ്രളയത്തിന് ഖനനവും കാരണമായെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ അവലോകന സമിതി അപേക്ഷകള്‍ മാറ്റിവച്ചു.
സംസ്ഥാനത്തു നിന്ന് ക്വാറികള്‍ക്ക് അനുമതി തേടി നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. ഇതില്‍ സംസ്ഥാന തലത്തില്‍ എത്ര എണ്ണത്തിന് അനുമതി നല്കിയെന്നോ കേരളത്തില്‍ എന്തു വ്യാപ്തിയില്‍ ആണ് ഖനനം നടക്കുന്നത് എന്നോ അറിയില്ലെന്ന് സമിതി വിലയിരുത്തി.
ഈ സാഹചര്യത്തില്‍ സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് മന്ത്രാലയം ആവശ്യപ്പെടും.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here