ഹനാന് കാര്‍ അപകടത്തില്‍ പരിക്കേറ്റു; എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Mon,Sep 03,2018


തൃശൂര്‍: ജീവിക്കാനായി മീന്‍വില്‍പന നടത്തിയതിലൂടെ സോഷ്യല്‍മീഡിയയില്‍ താരമായ കോളജ് വിദ്യാര്‍ത്ഥിനി ഹനാന് കാറപകടത്തില്‍ പരിക്ക്.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്.
ദേശീയപാതയില്‍ കൊടുങ്ങല്ലൂരില്‍ വച്ചാണ് അപകടമുണ്ടായത്.
കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ഹനാന് കാലിനാണ് പരിക്കേറ്റത്. നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ട്.
നേരത്തെ വലിയ മാധ്യമ ശ്രദ്ധ നേടിയ ഹനാന് സഹായവുമായി നിരവധി പേരാണ് എത്തിയത്. പിന്നീട് സഹായമായി ലഭിച്ച തുക ഹനാന്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here