പ്രളയാനന്തരം എലിപ്പനി; ഞായറാഴ്ച വരെ മരണം 53; സംസ്ഥാനത്ത് അതീവ ജാഗ്രത

Sun,Sep 02,2018


തിരുവനന്തപുരം: പ്രളയം രൂക്ഷമായിരുന്ന മേഖലയിലെമ്പാടും എലിപ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
ഇതുവരെ 53 പേര്‍ എലിപ്പനി ബാധിച്ചുമരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ചികിത്സ തേടിയ 92 രോഗികളില്‍ 40 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ചികില്‍സയിലായിരുന്ന 13 പേരാണ് മരിച്ചത്.
ഇതോടെയാണ് മരണ സംഖ്യ 53 ആയത്. ഓഗസ്റ്റ് ഒന്നുമുതല്‍ മുതല്‍ ശനി വരെ 269 പേരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. 651 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി.
ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് സംസ്ഥാനത്ത് പടരുന്നതെന്നതിനാല്‍ മരണ നിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
എലിപ്പനി ഭീതിയില്‍ കേരളം; അടുത്ത രണ്ടുദിവസം നിര്‍ണായകം
കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ പനി, തലവേദന അടക്കം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്ന മുന്നറിയിപ്പുണ്ട്. പ്രളയ ജലവുമായി സംമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം.
എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിനും ചികില്‍സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Other News

 • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
 • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
 • ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
 • സനല്‍കുമാര്‍ വധക്കേസ് ക്രൈം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും
 • മൊഴികളില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള 'അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ!'; തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല' ത്ന്ത്രി വിളിച്ചെന്ന് കോടതിയില്‍
 • നെയ്യാറ്റിന്‍കര സനല്‍ കൊലപാതക കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ച ലോഡ്ജ് മാനേജര്‍ പിടിയില്‍
 • സനലിന്റെ് കൊലപാതകം: പ്രതിയായ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ ശ്രമമെന്ന് ഭാര്യ; ക്രൈംബ്രാഞ്ചുമായി സഹകരിക്കില്ല; അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും
 • മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല കയറാൻ 539 യുവതികൾ ഓൺലൈൻ ബുക്കുചെയ്തു
 • കൊട്ടാരക്കരയില്‍ എന്‍ എസ് എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം
 • ജലീലിനെതിരെ വീണ്ടും ആരോപണം;ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ സര്‍വകലാശാലയ്ക്ക് ക്യാമ്പസ് അനുവദിച്ചു
 • മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ കണ്ടുകെട്ടി
 • Write A Comment

   
  Reload Image
  Add code here