കാസര്‍കോട് 22 കാരിയായ അമ്മയെയും കുട്ടിയെയും കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

Fri,Aug 31,2018


കാഞ്ഞങ്ങാട്: കാസര്‍കോട് ചിറ്റാരിക്കലില്‍ കാറിലെത്തിയ അജ്ഞാതസംഘം അമ്മയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി.
ബൈക്ക് മെക്കാനിക്കായ കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22)വിനെയും ഇവരുടെ മൂന്ന് വയസുള്ള മകനെയുമാണ് തട്ടിക്കൊണ്ടുപോയത്. പൊലീസ് അന്വേഷണം തുടങ്ങി.
അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി.
എസ്.പി ഡോ.കെ.ശ്രീനിവാസ് ഡിവൈ.എസ്.പി പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്.
വെളുത്ത ആള്‍ട്ടോ കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. സംഘം ജില്ല വിട്ടുപോകാന്‍ ഇടയില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Other News

  • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
  • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
  • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
  • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
  • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
  • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
  • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
  • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
  • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
  • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
  • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
  • Write A Comment

     
    Reload Image
    Add code here