ഭാര്യയെ തല്ലിക്കൊന്ന് കത്തിച്ച 91 കാരന്‍ പോലീസ് പിടിയില്‍; കൊലപാതകം വീട്ടുവഴക്കിനെ തുടര്‍ന്ന്

Fri,Aug 31,2018


തൃശൂര്‍: ഭാര്യയെ തല്ലിക്കൊന്ന് വീട്ടുവളപ്പിലിട്ടു കത്തിച്ച കേസില്‍ 91 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരന്‍ ചെറിയക്കുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യ (80) ആണ് കൊല്ലപ്പെട്ടത്. ചെറിയക്കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. വഴക്കിനെ തുടര്‍ന്നാണ് കൊല നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കൊച്ചുത്രേസ്യയെ നാലുദിവസമായി കാണാനില്ലായിരുന്നു.
വെള്ളിയാഴ്ച രാവിലെ പ്രതിയെ വീട്ടില്‍ കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. അനുജത്തിയുടെ വീട്ടിലേക്കുപോയ ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചെറിയക്കുട്ടി കഴിഞ്ഞ ദിവസം ചെറിയക്കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് വ്യാഴാഴ്ച മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടുവളപ്പിലെ വിറകു പുരയില്‍ കണ്ടെത്തിയത്.
വീടിന്റെ മുകള്‍നിലയിലുള്ള മുറിയില്‍വെച്ച് കൊലപ്പെടുത്തിയശേഷം വീടിനു പിന്നിലെ ഷെഡിനടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൂര്‍ണമായി കത്തിത്തീര്‍ന്നു. കൊച്ചുത്രേസ്യയും ഭര്‍ത്താവ് ചെറിയക്കുട്ടിയും മാത്രമാണ് വലിയ പുരയിടത്തിലെ വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ക്ക് ഏഴ് മക്കളുണ്ട്. ഏഴുപേരും വേറെ വീടുകളിലാണ് താമസം.
ഇരുവരും നിരന്തരമായി വഴക്കിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാലുദിവസം മുന്‍പു വഴക്കുണ്ടായപ്പോള്‍ വടികൊണ്ട് ചെറിയക്കുട്ടി കൊച്ചുത്രേസ്യയുടെ തലയിലടിച്ചു.
മരിച്ചെന്നു മനസ്സിലായപ്പോള്‍ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് മുകളിലെ നിലയില്‍നിന്ന് ഗോവണിപ്പടിയിലൂടെ വലിച്ച് താഴെയിറക്കി വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെത്തിച്ച് കത്തിച്ചു. ഗോവണിപ്പടിയിലെ ചോരപ്പാടുകള്‍ ചെറിയക്കുട്ടി തുടച്ചുകളയാന്‍ ശ്രമിച്ചിട്ടുണ്ട്. കത്തിച്ചത് പെട്രോള്‍ ഒഴിച്ചാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം നീക്കം ചെയ്യാനും കത്തിക്കാനും ചെറിയക്കുട്ടിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Other News

 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • Write A Comment

   
  Reload Image
  Add code here