പ്രളയകാരണം ഡാം തുറന്നുവിട്ടതല്ല; മുന്‍നിലപാട് തിരുത്തി നാസ വെബ്‌സൈറ്റ്

Wed,Aug 29,2018


തിരുവനന്തപുരം : കേരളത്തില്‍ പ്രളയക്കെടുതികള്‍ ശക്തമാക്കിയത് ഡാമുകള്‍ ഒരുമിച്ചു തുറന്നതുകൊണ്ടാണെന്ന മുന്‍ നിലപാട് നാസ തിരുത്തി.
ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ട ലേഖനത്തിലെ ഭാഗമാണ് നാസ വെബ്സൈറ്റില്‍നിന്ന് നീക്കിയത്.
നാസയുടെ കീഴിലുള്ള എര്‍ത്ത് ഒബ്സര്‍വേറ്ററി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗമാണ് എഡിറ്റ് ചെയ്തത്. കേരളത്തിലെ പ്രളയത്തിനിടയാക്കിയത് അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസ റിപ്പോര്‍ട്ട് ചെയ്തുവെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഡാമുകള്‍തുറന്നുവിട്ടതുകൊണ്ടല്ല പതിവിലും ശക്തമായ മണ്‍സൂണ്‍മഴയുടെ ആധിക്യമാണ് പ്രളയത്തിനു കാരണമായതെന്നാണ് എര്‍ത്ത് ഒബ്സര്‍വേറ്ററി വെബ്സൈറ്റിലെ ലേഖനം വിശദീകരിക്കുന്നത്.
അസാധാരണമായി പെയ്ത മഴയാണ് 1924നു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നും ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് 164 ശതമാനം അധിക മഴയാണെന്നും ഉപഗ്രസഹായത്തോടെ ലഭ്യമായ വിവരങ്ങള്‍ മുന്‍നിര്‍ത്തി ലേഖനം ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ തുടക്കത്തില്‍ത്തന്നെ 42 ശതമാനം അധികം മഴ കേരളത്തില്‍ ലഭിച്ചിരുന്നു. ഓഗസ്റ്റ് എട്ടു മുതല്‍ രൂക്ഷമായിത്തീര്‍ന്ന മഴ എട്ടു മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അസാധാരണമായി വര്‍ധിച്ചു. ഓഗസ്റ്റിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ ഇത് 164 ശതമാനമായി ഉയര്‍ന്നതായും ലേഖനത്തില്‍ പറയുന്നു.
മ്യാന്‍മര്‍ അടക്കമുള്ള തെക്കുകിഴക്കേ ഏഷ്യയിലെ പല മേഖലകളിലും പൊതുവെ ഇക്കാലയളവില്‍ കനത്ത മഴ പെയ്തതായും ലേഖനം പറയുന്നു. ഇന്റഗ്രേറ്റഡ് മള്‍ട്ടി-സാറ്റലൈറ്റ് റിട്രൈവല്‍സ് (ഐഎംഇആര്‍ജി) പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് മഴ സംബന്ധിച്ച വിവരങ്ങള്‍. വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെയും കേരള സര്‍ക്കാരിന്റേത് അടക്കമുള്ള വെബ്സൈറ്റുകളെയും മുന്‍നിര്‍ത്തിയാണ് ലേഖനം.
പ്രളയത്തിനിടയാക്കിയത് അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസയുടെ റിപ്പോര്‍ട്ട് പുറത്തുവന്നെന്ന തരത്തിലായിരുന്ന നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നത്. കേരളത്തിലെ അണക്കെട്ടുകള്‍ തുറക്കാന്‍ വൈകിയതാണ് പ്രളയത്തിന് കാരണമെന്ന് നാസയിലെ ഗവേഷകന്‍ സുജയ് കുമാറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ നാസയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ഇത്തരമൊരു ഭാഗം ഇപ്പോള്‍ ഇല്ല. മാത്രമല്ല, വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പഠന റിപ്പോര്‍ട്ടുമല്ല.

Other News

 • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
 • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
 • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
 • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
 • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
 • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
 • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
 • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
 • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
 • കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി
 • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
 • Write A Comment

   
  Reload Image
  Add code here