പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട; ദുരന്തബാധിതര്‍ക്ക് കഴിയാവുന്ന സഹായം ചെയ്യണം: രാഹുല്‍

Wed,Aug 29,2018


കൊച്ചി : പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ദുരന്തബാധിതര്‍ക്ക് കഴിയാവുന്ന ആശ്വാസവംു സഹായവും എത്തിക്കലാണ് വേണ്ടതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രളയബാധിത മേഖലയായ ഇടുക്കി സന്ദര്‍ശനത്തിന് പോകുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ പ്രതികരണം അറിയിച്ചത്.
ദുരിതം അനുഭവിക്കുന്നവരുടെ അവസ്ഥ നേരില്‍ക്കണ്ട് അവര്‍ക്കൊപ്പം ഉണ്ടെന്നറിയിക്കാനാണ് ഇവിടെയെത്തിയത്.
സമാനതകളില്ലാത്ത ദുരന്തത്തിലൂടെ കടന്നു പോയ ജനങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്ന് പറഞ്ഞ രാഹുല്‍, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ഉണ്ടാകണമെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും വ്യക്തമാക്കി.
പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്.
ആലപ്പുഴയിലെ വിവിധ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച അദ്ദേഹം ഇന്ന് വയനാട് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റദ്ദു ചെയ്തു.
നിലവില്‍ കൊച്ചിയിലുള്ള അദ്ദേഹം ഇനി ഇടുക്കിയിലേക്ക് തിരിക്കും. ഇവിടെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും. ചെറുതോണിയില്‍ തകര്‍ന്ന പാലം, ഇടുക്കി അണക്കെട്ട് എന്നിവ കാണാനും രാഹുല്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

Other News

  • പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൃപ്തി ഇല്ലാതെ തൃപ്തി ദേശായി മടങ്ങി; വീണ്ടും വരുമെന്ന് പറയാന്‍ മറന്നില്ല
  • ശബരിമലയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍; തീര്‍ഥാടനകാലം സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
  • ശബരിമല; വിധി നടപ്പാക്കാന്‍ സാവകാശം തേടി സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കും
  • ഇടുക്കിയില്‍ കനത്ത മഴ; പലയിടത്തും മണ്ണിടിച്ചില്‍, മാട്ടുപ്പൈട്ടിയില്‍ വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു
  • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
  • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
  • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
  • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
  • ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്
  • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
  • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
  • Write A Comment

     
    Reload Image
    Add code here