ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകയെയും അപകടത്തില്‍പ്പെടുത്താന്‍ ശ്രമം

Wed,Aug 29,2018


കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അപകപ്പെടുത്താന്‍ നീക്കം നടന്നതായി വെളിപ്പെടുത്തല്‍.
സ്‌കൂട്ടറിന്റെ ബ്രേക്ക് തകരാറിലാക്കി പരാതിക്കാരെ അപായപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്ന് കന്യാസ്ത്രീകള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂട്ടറിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനും അസം സ്വദേശിയുമായ പിന്റുവിനെ ചുമതലപ്പെടുത്തിയെന്നും ഇതിനായി ഇയാളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പറയുന്നു.
സമ്മര്‍ദ്ദം താങ്ങാനാവാതെ പിന്റുതന്നെയാണ് കന്യാസ്ത്രീകളോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
അനുനയത്തിലൂടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകയെയും അപായപ്പെടുത്താന്‍ ശ്രമം നടന്നത്.
പെരുമ്പാവൂര്‍ സ്വദേശി തോമസ് ചിറ്റുപറമ്പിലിനെതിരെയാണ് പരാതി. ജലന്ധര്‍ ബിഷപ്പിന്റെ വലംകയ്യും രൂപതയുടെ നിര്‍മ്മാണ കമ്പനിയുടെ ചുമതലക്കാരനായ വൈദികന്റെ സഹോദരനാണ് തോമസ്. കന്യാസ്ത്രീയുടെ സഹോദരിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. ഭീഷണിയുടെ ശബ്ദരേഖയും മാധ്യമങ്ങളിലുടെ നേരത്തെ പുറത്തുവന്നിരുന്നു.
പിന്റുവിനെ ഫോണില്‍ വിളിച്ച തോമസ്, കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറിന്റെ ബ്രേക്ക് തകരാറിലാക്കണമെന്നും വാഹനത്തിന് കേടുപാട് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ആദ്യമൊക്കെ ഇയാള്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.
എന്നാല്‍ തോമസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെയാണ് ചൊവ്വാഴ്ച രാവിലെ ഇടവകയില്‍ നടക്കുന്ന ധ്യാനത്തിന് പോകാനിറങ്ങിയ കന്യാസ്ത്രീകളോട് പിന്റു ഇക്കാര്യം പറഞ്ഞു. ഇതേത്തുടര്‍ന്ന് കന്യാസ്ത്രീകള്‍ ചൊവ്വാഴ്ച കുറവിലങ്ങാട് പൊലീസിന് പരാതി നല്‍കി.
കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കുറവിലങ്ങാട് മുന്‍ എസ്.ഐയെ സ്്ഥലംമാറ്റി. കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ സിഎംഐ വൈദികനായ ഫാ.ജെയിംസ് എര്‍ത്തയില്‍ മഠത്തില്‍ എത്തിയപ്പോള്‍ ആരോപണ വിധേയനായ എസ്.ഐയും അവിടെ എത്തിയിരുന്നു.

Other News

 • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
 • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
 • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
 • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
 • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
 • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
 • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
 • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
 • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
 • കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി
 • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
 • Write A Comment

   
  Reload Image
  Add code here