ലോകബാങ്ക് വായ്പയെ അല്ല നിബന്ധനകളെയാണ് സിപിഎം എതിര്‍ത്തതെന്ന് ധനമന്ത്രി തോമസ് ഐസക്

Wed,Aug 29,2018


ആലപ്പുഴ : ലോകബാങ്കില്‍നിന്നു വായ്പയ്ക്ക് സിപിഎം എതിരാണെന്ന പ്രചാരണം തള്ളി ധനമന്ത്രി തോമസ് ഐസക്.
ലോകബാങ്ക് വായ്പയെടുക്കാന്‍ പാടില്ലെന്നു സി.പി.എം പറഞ്ഞിട്ടില്ലെന്നും നിബന്ധനകളെയാണ് എതിര്‍ക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
നിബന്ധനകള്‍ ഉണ്ടാകാന്‍ പാടില്ല എന്നു മാത്രമേ നിലപാടുള്ളൂ. വിദേശ ഏജന്‍സികള്‍ ഇടനിലക്കാരായി ഉണ്ടാകില്ല. 'കില' ആയിരിക്കും നടത്തിപ്പ് ഏജന്‍സി. സിഎജി ആയിരിക്കും ഓഡിറ്റിങ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയത്തിനു ശേഷമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതു ചര്‍ച്ച ചെയ്യാന്‍ ലോക ബാങ്ക് സംഘം ബുധനാഴ്ച സംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് തോമസ് ഐസക്ക് നിലപാട് വ്യക്തമാക്കിയത്.
ലോകബാങ്കിന്റെ 12 അംഗ സംഘമാണ് സംസ്ഥാനത്തെത്തിയത്. ഇവര്‍ 15 ദിവസം കേരളത്തില്‍ തങ്ങി പ്രളയനാശങ്ങള്‍ സംബന്ധിച്ച വിശദമായ പഠനം നടത്തും.
കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘത്തില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയുമുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയുമടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും.

Other News

 • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
 • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
 • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
 • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
 • ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്
 • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
 • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
 • നെയ്യാറ്റിന്‍കര സനല്‍ വധം: ആരോപണവിധേയനായ ഡിവൈഎസ്പി തൂങ്ങി മരിച്ചനിലയില്‍
 • ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്നിന് പരിഗണിക്കും ;നാല് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
 • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
 • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here