പ്രളയക്കെടുതിയുടെ മറവില്‍ ബിഷപ് ഫ്രാങ്കോയ്ക്ക് പോലീസ് ഇളവുചെയ്യുന്നുവെന്ന് ആരോപണം; ജലന്ധര്‍ രൂപതയില്‍ സെപ്തംബര്‍ ഒന്നിന് ബിഷപ്പിനുവേണ്ടി ഉപവാസ പ്രാര്‍ത്ഥന

Tue,Aug 28,2018


കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി രൂപതയ്ക്കു കീഴിലുള്ള ഇടവകകളില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ട് ഇടയലേഖനം.
സംപ്തംബര്‍ ഒന്നിന് ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള എല്ലാ ഇടവക പള്ളികളിലും പ്രത്യേക ഉപവാസ പ്രാര്‍ത്ഥന നടത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണ് ഇടയലേഖനം ഇറക്കിയിരിക്കുന്നത്.
അതേ സമയം ബിഷപ്പിനെതിരായ കന്യാസ്തരീയുടെ പരാതിയില്‍ പോലീസ് അന്വേഷണം മരവിച്ചിരിക്കുകയാണ്. ബിഷപ് തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും സംഭവം മറച്ചുവെക്കാന്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പിനെ ചോദ്യം ചെയ്യാനും മറ്റു തെളിവെടുപ്പുകള്‍ക്കുമായി കോട്ടയത്തുനിന്നുള്ള അന്വേഷണ സംഘം ഈ മാസം ആദ്യം ജലന്ധറിലേക്ക് പോയെങ്കിലും അറസ്റ്റ് നടത്താതെ പോലീസ് മടങ്ങുകയായിരുന്നു.
ഇതിനു പിന്നാലെ പ്രളയവും മറ്റ് ദുരിതങ്ങളും എത്തിയതോടെ ബിഷപ്പിനെതിരായ അന്വേഷണം പോലീസ് പാടെ ഉപേക്ഷിച്ചനിലയിലാണ്. എന്നാല്‍ ഇതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകയെയും അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പുതിയൊരു പരാതി കൂടി എത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 13 ന് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലെത്തിയപ്പോഴും പൊലീസ് ഒളിച്ചുകളി തുടര്‍ന്നു. ബിഷപ്പ് ഹൗസിലെത്തിയ പൊലീസ് സംഘത്തിന് നാലു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഫ്രാങ്കോയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന തെറ്റായ വിവരമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
എന്നാല്‍ അന്ന് വൈകിട്ട് ഏഴേമുക്കാലോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസിലെത്തിയത്. ഇതിനിടെ ബിഷപ്പ് വരുന്നതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പിന്റെ അനുയായികള്‍ ആക്രമിച്ച സംഭവവും ഉണ്ടായി. പ്രളയത്തിന്റെ മറവില്‍ കേരള പോലീസ് ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

Other News

 • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
 • ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്
 • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
 • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
 • നെയ്യാറ്റിന്‍കര സനല്‍ വധം: ആരോപണവിധേയനായ ഡിവൈഎസ്പി തൂങ്ങി മരിച്ചനിലയില്‍
 • ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്നിന് പരിഗണിക്കും ;നാല് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
 • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
 • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
 • ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
 • സനല്‍കുമാര്‍ വധക്കേസ് ക്രൈം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും
 • മൊഴികളില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള 'അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ!'; തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല' ത്ന്ത്രി വിളിച്ചെന്ന് കോടതിയില്‍
 • Write A Comment

   
  Reload Image
  Add code here