കൊച്ചി വിമാനത്താവളം ഇന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും
Tue,Aug 28,2018

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും.
ഉച്ചയ്ക്ക് 02.05-ന് പൂനെ-ബാംഗ്ലൂര്‍-കൊച്ചി ഇന്‍ഡിഗോ വിമാനം (6E407) ആണ് ഇന്ന് ആദ്യമായെത്തുന്നതെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചി നാവിസേന വിമാനത്താവളത്തില്‍ നിന്ന് നടത്തിയിരുന്ന ആഭ്യന്തരസര്‍വീസുകളും ഇന്ന് സിയാലിലേക്ക് മാറ്റും.