പ്രളയ ദുരിതാശ്വാസത്തിന് മാതൃകയായി സ്പീക്കറും മന്ത്രിമാരും ജനപ്രതിനിധികളും

Tue,Aug 28,2018


തിരുവനന്തപുരം: കേരളത്തെ കണ്ണീര്‍കടലിലാക്കിയ പ്രളയക്കെടുതികളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരെ കൈയ്യും മെയ്യും മറന്ന് സഹായിക്കുകയും ചെയ്തവരില്‍ നിയമമ സഭാ സ്പീക്കറും മന്ത്രിമാരും ജനപ്രതിനിധികളും മുന്‍പന്തിയില്‍ തന്നെ.
ദുരിതകാലങ്ങളില്‍ ജനപ്രതിനിധികള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് ഉത്തമമായ മാതൃകകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്.
പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതിനായി, സ്പീക്കറുടെ നേതൃത്വത്തില്‍ ജനകീയ ദ്രുതകര്‍മ്മസേന രൂപീകരിക്കുകയും ചെയ്തു.
സ്പീക്കറുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രളയം ആലപ്പുഴയെയും തൃശൂരിനെയും എറണാകുളത്തിനെയും കവര്‍ന്നെടുത്ത ദിവസങ്ങളിലായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്ന സമയത്തുള്ള ഒരു ചിത്രമായിരുന്നു അത്. ഒരു കൊച്ചുകുഞ്ഞിനെ കൈയിലേന്തി നില്‍ക്കുന്ന മന്ത്രിയുടെ ചിത്രമായിരുന്നു അത്.
കേരളം പ്രളയത്തിലകപ്പെട്ടു പോയപ്പോള്‍ അപൂര്‍വമായി കിട്ടിയ ജനപ്രതിനിധിയുടെ ചിത്രമൊന്നുമല്ല അത്. മന്ത്രിമാരും പ്രതിപക്ഷനേതാവും ജനപ്രതിനിധികളും എം എല്‍ എമാരും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. അവര്‍, ചെളിവെള്ളത്തില്‍ കൂടെ നടന്നു ചെന്നു. പ്രളയജലം കയറി വൃത്തികേടായ വീടുകള്‍ ശുദ്ധിയാക്കാന്‍ ചൂലെടുത്തു, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ചുമടെടുത്തു.
മന്ത്രി വി എസ് സുനില്‍കുമാര്‍ ആറാട്ടുപുഴ ബണ്ട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ മറ്റൊരു ചിത്രം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും ഒപ്പമായിരുന്നു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മന്ത്രി ഏര്‍പ്പെട്ടത്. എന്നാല്‍ ഇത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സേവനം ചെയ്യുന്നു എന്ന അടിുക്കുറിപ്പോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് ക്രെഡിറ്റ് കയ്യടക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സംഭരണ കേന്ദ്രങ്ങളിലെത്തിയ സാധനങ്ങള്‍ ലോഡിറക്കാന്‍ സഹായിക്കുകയും അവ ചുമടായി പാക്ക് ചെയ്യുന്നിടത്തേക്ക് എത്തിക്കുകയും ചെയ്യുന്ന മന്ത്രിയുടെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.
കുട്ടനാട്ടില്‍ മഹാശുചീകരണ യജ്ഞത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ശുചീകണയജ്ഞം തുടങ്ങിയപ്പോള്‍ തന്നെ ചൂലുമായി മുന്നിലിറങ്ങിയത് മന്ത്രി ജി സുധാകരന്‍ ആയിരുന്നു. മന്ത്രി തോമസ് ഐസക്കും സജീവമായി കുട്ടനാട്ടിലുണ്ട്. ജലവിഭവ മന്ത്രി മാത്യു ടി തോമസും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
നിശാഗന്ധിയിലെ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തില്‍ രാത്രിയെത്തിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുവജനങ്ങളെ അഭിനന്ദിച്ചത്. ഈ രാത്രിയിലും നമ്മുടെ യുവത്വം സജീവമാണെന്നായിരുന്നു ഇതിനെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കോരിച്ചൊരിയുന്ന മഴയ്ക്കിടയിലും അട്ടപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്താനും ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കാനും മന്ത്രി എ.കെ ബാലന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി ടി പി രാമകൃഷ്ണനും പങ്കാളിയായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

Other News

 • മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച കേരളത്തിലെത്തും
 • കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്ത നടപടി വേദനാജനകം: കെ.സി.ബി.സി
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക്
 • ഫ്രാങ്കോ മുളക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു; പാലാ സബ് ജയിലിലേക്ക് മാറ്റി
 • കത്തോലിക്ക സഭ പ്രതികാര നടപടി തുടങ്ങി :കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കും വൈദികനും വിലക്ക്ഏര്‍പ്പെടുത്തി
 • അമേരിക്കന്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തി ചുമതലകളേറ്റു; തിങ്കളാഴ്ച കേന്ദ്ര സംഘത്തെ കാണും
 • അഞ്ച് വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ശ്രീധരന്‍ പിള്ള; വാര്‍ത്ത നിഷേധിച്ച് വൈദികന്‍
 • മഹാഭാരത പ്രഭാഷണ പരമ്പരയുമായി സിപിഐ എംഎല്‍എ മുല്ലക്കര രത്‌നാകരന്‍
 • അന്വേഷണത്തോട് നിസ്സഹകരണം; ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ പോലീസ്
 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • Write A Comment

   
  Reload Image
  Add code here