പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനം: ഇ. ശ്രീധരന്‍

Tue,Aug 28,2018


പാലക്കാട്: പ്രളയക്കെടുതി നേരിടാന്‍ വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍.
ഇന്ത്യക്ക് പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുണ്ട്. പുനര്‍നിര്‍മാണത്തിനായി പൂര്‍ണാധികാരമുള്ള സമിതി രൂപീകരിച്ചാല്‍ ഏഴ്, എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ കേരളം നിര്‍മിക്കാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മിതിക്കാവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുള്ളപ്പോള്‍ വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാമാണ്. ഡാമില്‍ വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നു. നേരത്തെ തുറന്നു വിടാമായിരുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയും പ്രളയത്തിനു കാരണമായി.
നവകേരള നിര്‍മിതിക്ക് പൂര്‍ണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here