പ്രളയക്കെടുതി; ഇടുക്കി ജില്ല നാലു പതിറ്റാണ്ട് പിന്നോക്കം പോയെന്ന് മന്ത്രി എം.എം.മണി

Mon,Aug 27,2018


കട്ടപ്പന: മലയാര ജില്ലയായ ഇടുക്കിയില്‍ പ്രളയക്കെടുതി വന്‍ നാശമാണ് വിതച്ചിരിക്കുന്നത്. ഇടുക്കി ഡാം ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്നു വിട്ടതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലും, മലയോരത്തിന്റെ പല ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലുമൊക്കെ കൂടി ജില്ലയെ തകര്‍ത്തിരിക്കുന്നു. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ റോഡ് ഗാതാഗതം തടസപ്പെട്ടിരിക്കുകയാണ്. പ്രളയക്കെടുതി ജില്ലയെ നാലു പതിറ്റാണ്ട് പിന്നോട്ടു കൊണ്ടുപോയെന്ന് ജില്ലയില്‍ നിന്നുള്ള മന്ത്രിസഭാംഗമായ എം.എം.മണി അഭിപ്രായപ്പെട്ടു.
ഒരു നൂറ്റാണ്ടു കൊണ്ട് പൂര്‍വികര്‍ കെട്ടിപ്പൊക്കിയ വികസന മേഖല അപ്പാടെ തകര്‍ന്നിരിക്കുന്നു. ജില്ല കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോഴത്തേതെന്ന് മണി പറഞ്ഞു. കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയായ ഇടുക്കിയില്‍ കാര്‍ഷിക വിളവുകളാണ് സമ്പദ് ഘടനയുടെ നട്ടെല്ല്. പ്രതിസന്ധികളില്‍ തളരാതെ കഠിനാധ്വാനത്തിലൂടെ മണ്ണില്‍ പൊന്നു വിളയിച്ച കര്‍ഷകരുടെ പ്രതീക്ഷകളെല്ലാം പ്രളയം തല്ലിക്കെടുത്തി. മെയ് അവസാനം മുതല്‍ ഓഗസ്റ്റ് പകുതി വരെ ജില്ലയില്‍ സര്‍വകാല റിക്കാര്‍ഡ് മഴയാണ് ലഭിച്ചത്. ഫലമോ ഇടുക്കി, മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ജില്ലയിലെ ഡാമുകളെല്ലാം തുറന്നു വിടേണ്ടി വന്നു. ഇവിടെ നിന്നൊഴുകിയ ജലം സംസ്ഥാനത്തു തന്നെ സര്‍വ നാശം വിതയ്ക്കുകയായിരുന്നു.
തിരുവനന്തപുരത്തേക്ക് പോകണമെങ്കില്‍ മന്ത്രി മണിക്ക് ഇപ്പോള്‍ തമിഴ്‌നാട് വഴി പേകേണ്ട അവസ്ഥയാണ്. കാരണം ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്നു കിടക്കുകയാണ്. ഡാമുകളില്‍ നിന്നുള്ള വെള്ളം നേരത്തെ തുറന്നു വിടാത്തതിന്റെ പേരില്‍ വൈദ്യുതി വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി വിമര്‍ശനം നേരിടുന്നുണ്ട്. എന്നാല്‍, എല്ലാവരുമായി ആലോചിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് മണി ന്യായീകരിക്കുന്നു. ഇടുക്കി ഡാമിലെ ജലം വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നതായതു കൊണ്ട് പരമാവധി ജലം ശേഖരിച്ചു വയ്ക്കാനാണ് എപ്പോഴും അധികൃതര്‍ ശ്രമിക്കുന്നത്. ഇത്തവണയും അതു തന്നെയാണ് സംഭവിച്ചത്. മഴ ഇത്രത്തോളം നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥക്കാര്‍ പോലും കരുതിയില്ല. ശേഖരിച്ചു വച്ച വെള്ളം തന്നെ അവസാനം വിനാശകാരിയായി മാറി എന്നതാണ് ജില്ല നേരിട്ട ദുരവസ്ഥ.

Other News

 • കെ. സുരേന്ദ്രന്‍ കരുതല്‍ കസ്റ്റഡിയില്‍; ഞായറാഴ്ച ബി.ജെ.പി യുടെ സംസ്ഥാന വ്യാപക പ്രതിഷേധം, റോഡുകള്‍ ഉപരോധിക്കും
 • അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം പെരുവഴിയിലായി; പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു കൊണ്ട് ആരും തന്നെ ഹര്‍ത്താല്‍ വിവരം അറിഞ്ഞില്ല, ജനങ്ങള്‍ ശരിക്കും ബന്ദികളായി
 • ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി അന്വേഷിക്കുവാന്‍ മൂന്നംഗ കെ.പി.സി.സി സംഘം എത്തുന്നു
 • ശബരിമലയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍; തീര്‍ഥാടനകാലം സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
 • ശബരിമല; വിധി നടപ്പാക്കാന്‍ സാവകാശം തേടി സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കും
 • ഇടുക്കിയില്‍ കനത്ത മഴ; പലയിടത്തും മണ്ണിടിച്ചില്‍, മാട്ടുപ്പൈട്ടിയില്‍ വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു
 • പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൃപ്തി ഇല്ലാതെ തൃപ്തി ദേശായി മടങ്ങി; വീണ്ടും വരുമെന്ന് പറയാന്‍ മറന്നില്ല
 • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
 • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
 • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
 • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
 • Write A Comment

   
  Reload Image
  Add code here