ഭാരത് പെട്രോളിയം കമ്പനി നല്‍കിയ 25 കോടിയുടെ ദുരിതാശ്വാസം ബിജെപി എംപിമാരുടെ ക്രെഡിറ്റിലാക്കി സൈബര്‍ പോരാളികള്‍

Mon,Aug 27,2018


തിരുവനന്തപുരം: പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ 25 കോടി രൂപയുടെ സംഭാവന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ബി.ജെ.പി എം.പിമാര്‍ നല്‍കിയതെന്ന പേരില്‍.
ബി.പി.സി.എല്‍ മുഖ്യമന്ത്രിക്ക് ചെക്ക് നല്‍കുന്നതിന്റെ ചിത്രമാണ് ബി.ജെ.പി എം.പിമാരുടെ സംഭാവന എന്ന വ്യാജേന ചില ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ബി.ജെ.പി കേന്ദ്ര മന്ത്രിമാരും എം.പിമാരും സംഭാവന കൊടുക്കുന്നു. ഇനി കിട്ടിയില്ല എന്നു മാത്രം പറയരുത്'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്ന ചിത്രത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.പിയുമുണ്ട്.
ഇവരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ബി.പി.സി.എല്ലിന്റെ ചെക്ക് ബി.ജെ.പിയുടെ പേരിലാക്കി ചിലര്‍ പ്രചരിപ്പിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 കോടി സംഭവാന നല്‍കിയ കാര്യം ബി.പി.സി.എല്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുമുണ്ട്.

Other News

 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • Write A Comment

   
  Reload Image
  Add code here