സ്‌കൂളുകള്‍ 29 ന് തുറക്കും; പുതിയ പാഠപുസ്തകങ്ങള്‍; അച്ചടി പൂര്‍ത്തിയായി ; പഠനോപകരണങ്ങള്‍ എല്ലാം നല്‍കും

Mon,Aug 27,2018


കൊച്ചി : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഓണാവധിക്കുശേഷം ഓഗസ്റ്റ് 29നു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
എല്ലാ സ്‌കൂളുകളിലും അന്നുതന്നെ അധ്യയനം ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. പ്രളയദുരിതത്തെ തുടര്‍ന്ന് ഒട്ടേറെ ദിവസത്തെ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇനിയുള്ള അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്താനാവില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
ആദ്യ മൂന്നു പ്രവൃത്തി ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് സ്‌കൂളുകളില്‍ ശേഖരിക്കും. നശിച്ചു പോയ ടെക്സ്റ്റ് ബുക്ക് മാത്രമാണ് സര്‍ക്കാര്‍ നല്‍കുകയെന്ന പ്രചാരണം ശരിയല്ല. ബാഗ്, നോട്ട്ബുക്ക് എന്നിവയും സര്‍ക്കാര്‍ നല്‍കും.
പ്രളയത്തില്‍ നശിച്ച ടെക്സ്റ്റ് ബുക്കുകള്‍ക്കു പകരം വിതരണം ചെയ്യാനുള്ളവയുടെ അച്ചടി ഇതിനകം പൂര്‍ത്തിയായി. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പു വരുത്തി മാത്രമായിരിക്കും അവിടെ അധ്യയനം ആരംഭിക്കുക. ഇതിനുള്ള പരിശോധന വരുംദിവസങ്ങളില്‍ നടത്തും.
ഏതെങ്കിലും സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപ് തുടരുന്നുണ്ടെങ്കില്‍ അവിടെ നിന്ന് സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്ക് ക്യാംപ് മാറ്റുവാന്‍ ശ്രമിക്കും. ക്യാംപ് തുടരുന്ന സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കുന്നതു വൈകും. സ്‌കൂളുകള്‍ ആരംഭിക്കുന്നതിന്റെ പ്രധാന തടസമായി ഉന്നയിച്ചത് ശുദ്ധജല ലഭ്യതയാണ്.
എല്ലാ സ്‌കൂളുകളിലെയും വെള്ളപ്പൊക്കത്തില്‍ നിറഞ്ഞ കിണറുകള്‍ വറ്റിക്കേണ്ട ആവശ്യമില്ല. സ്‌കൂളുകളിലെ കിണറുകളെല്ലാം തിങ്കളും ചൊവ്വയുമായി ക്ലോറിനേഷന്‍ നടത്തും.
ഓരോ വിദ്യാലയത്തിലും ശുദ്ധജലലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. 100 ഡിഗ്രി തിളപ്പിച്ചശേഷം മാത്രമേ കുട്ടികള്‍ക്ക് കുടിക്കാനായി വെള്ളം നല്‍കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Other News

 • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
 • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
 • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
 • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
 • ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്
 • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
 • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
 • നെയ്യാറ്റിന്‍കര സനല്‍ വധം: ആരോപണവിധേയനായ ഡിവൈഎസ്പി തൂങ്ങി മരിച്ചനിലയില്‍
 • ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്നിന് പരിഗണിക്കും ;നാല് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
 • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
 • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here