മലയാളികള്‍ ഒരുമാസത്തെ ശമ്പളം തന്നാല്‍ കേരളത്തിന് കരകയറാനാകും: പത്തുമാസത്തെ ഗഡുക്കളായാലും മതി : മുഖ്യമന്ത്രി

Sun,Aug 26,2018


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന കേരളം കരകയറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നവകേരളം സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ അതു വളരെ വെല്ലുവിളി നിറഞ്ഞതാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നും പിണറായി വിജയന്‍. കേന്ദ്രസഹായം നല്ലരീതിയില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങള്‍ മാറും. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു
. മലയാളികള്‍ ഒരുമാസത്തെ ശമ്പളം നല്‍കിയാല്‍ കേരളത്തിന് കരകയറാനാകും. നമ്മുടെ കേരളം ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ... ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം...
അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ല. പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ടാകും. ദുരിതബാധിതരെ സഹായിക്കുന്നത് ആരും തടയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായത്. ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ചില വീടുകള്‍ക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും.
വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യും ഇതോടൊപ്പം ജനങ്ങളെ സഹായിക്കാന്‍ തയാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Other News

 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
 • അടൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങി മരിച്ചു
 • ആവേശം കത്തിക്കയറി സ്ഥാനാർത്ഥികളും പ്രവർത്തകരും; പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറക്കം; വോട്ടെടുപ്പ് ചൊവ്വാഴ്ച
 • യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ ആം ആദ്മി പുറത്താക്കി
 • ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും
 • പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം ശനിയാഴ്ച
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • മൂന്നുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
 • Write A Comment

   
  Reload Image
  Add code here