കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഒരു കൈ സഹായവുമായി സ്വീഡിഷ് ബസ് നിര്‍മാതാക്കളായ സ്‌കാനിയയും

Sun,Aug 26,2018


മുംബൈ : പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഒരു കൈ സഹായം വാഗ്ദാനം ചെയ്ത് പ്രമുഖ സ്വീഡിഷ് ബസ് നിര്‍മാതാക്കളായ സ്‌കാനിയയും.
പ്രളയബാധിതമേഖലകളിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനത്തിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും സ്‌കാനിയയുടെ സഹായം ലഭ്യമാക്കും.
സ്‌കാനിയ ഫോര്‍ കേരള എന്ന് പേരിട്ടിരിക്കുന്ന സന്നദ്ധസേവന പരിപാടിയുടെ ഭാഗമായി ഒരു ബസ് നിറയെ സാധന സാമഗ്രികളും സാങ്കേതികവിദഗ്ദരായ ജീവനക്കാരുമായാണ് സ്‌കാനിയ കേരളത്തിലേക്ക് വന്നത്.
വസ്ത്രങ്ങളും റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളും ബസിലുണ്ട്. കൂടാതെ രണ്ടു ഡോക്ടര്‍മാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവരും ഒപ്പമുണ്ട്. ബംഗളരുവില്‍നിന്നാണ് സ്‌കാനിയ കേരളത്തിലേക്ക് വന്നത്.
പ്രളയബാധിതപ്രദേശങ്ങളില്‍ ക്യാംപ് നടത്തിയാണ് സ്‌കാനിയ തങ്ങളുടെ സേവനം ലഭ്യമാക്കുക. ആദ്യ ക്യാംപ് ഇന്ന് ചാലക്കുടിയിലും രണ്ടാമത്തെ ക്യാംപ് നാളെ ആലുവയിലും ആയിരിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും സ്‌കാനിയയുടെ സഹായഹസ്തം എത്തും.
ഓരോ സ്ഥലത്തും വീടുകള്‍ ശുചിയാക്കുകയും ആളുകള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്യും. ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് സൌജന്യ യാത്രയും സാധനങ്ങള്‍ കൊണ്ടുപോകുന്നതുമുള്ള സൌകര്യവും സ്‌കാനിയ ലഭ്യമാക്കും.
ലോകമെങ്ങുമുള്ള സ്‌കാനിയ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് കേരളത്തിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുക. നേരത്തെ സ്‌കാനിയയുടെ പുനരധിവാസ പരിപാടി തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ചടങ്ങ് ഉപേക്ഷിച്ച് അതിന് ചെലവാകുന്ന തുക കൂടി നല്‍കാന്‍ പുനരധിവാസ പരിപാടിക്കായി ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Other News

  • കെ. സുരേന്ദ്രന്‍ കരുതല്‍ കസ്റ്റഡിയില്‍; ഞായറാഴ്ച ബി.ജെ.പി യുടെ സംസ്ഥാന വ്യാപക പ്രതിഷേധം, റോഡുകള്‍ ഉപരോധിക്കും
  • അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം പെരുവഴിയിലായി; പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു കൊണ്ട് ആരും തന്നെ ഹര്‍ത്താല്‍ വിവരം അറിഞ്ഞില്ല, ജനങ്ങള്‍ ശരിക്കും ബന്ദികളായി
  • ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി അന്വേഷിക്കുവാന്‍ മൂന്നംഗ കെ.പി.സി.സി സംഘം എത്തുന്നു
  • ശബരിമലയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍; തീര്‍ഥാടനകാലം സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
  • ശബരിമല; വിധി നടപ്പാക്കാന്‍ സാവകാശം തേടി സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കും
  • ഇടുക്കിയില്‍ കനത്ത മഴ; പലയിടത്തും മണ്ണിടിച്ചില്‍, മാട്ടുപ്പൈട്ടിയില്‍ വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു
  • പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൃപ്തി ഇല്ലാതെ തൃപ്തി ദേശായി മടങ്ങി; വീണ്ടും വരുമെന്ന് പറയാന്‍ മറന്നില്ല
  • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
  • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
  • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
  • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
  • Write A Comment

     
    Reload Image
    Add code here