ദുരിതാശ്വാസ ക്യാംപില്‍ നിന്ന് സാധനങ്ങള്‍ കടത്തിയ റവന്യൂ ജീവനക്കാര്‍ അറസ്റ്റില്‍

Fri,Aug 24,2018


വയനാട് : ദുരിതാശ്വാസ ക്യാംപില്‍ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന സാധനങ്ങള്‍ രാത്രിയുടെ മറവില്‍ കടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍.
വയനാട് പനമരത്തെ ക്യാംപില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചക്യാംപ് നടത്തിപ്പിന്റെ ചുമതലക്കാരായ റവന്യു വകുപ്പ് ജീവനക്കാരാണ് അറസ്റ്റിലായത്.
പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യംപില്‍ എത്തിയ വസ്ത്രങ്ങളും ചെരുപ്പുകളും അടക്കമുള്ള സാധനങ്ങളാണ് ഇവര്‍ കടത്തിയത്.
പലഘട്ടങ്ങളായി ഇത്തരത്തില്‍ സാധനങ്ങള്‍ കൊണ്ടു പോയതായാണ് ക്യാംപിലുള്ളവര്‍ പറയുന്നത്. കഴിഞ്ഞദിവസവും സാധനങ്ങള്‍ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ മോഷണം ശ്രദ്ധയില്‍പ്പെട്ട ക്യാംപിലുള്ളവര്‍ വാഹന സഹിതം തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
.ക്യാംപിലുള്ളവര്‍ക്ക് നല്‍കാനായി വിവിധയിടങ്ങളില്‍ നിന്നെത്തിയ ചെരുപ്പുകളും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളുമാണ് ഇവരുടെ കാറിലുണ്ടായത്.
പനമരം വില്ലേജ് ഓഫീസിലെ സിനീഷ് തോമസ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ഉച്ചയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ക്യാംപിലെ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണം നടക്കുന്നതായി ഇവിടെയുള്ളവര്‍ സംശയം പ്രകടിപ്പിച്ചത്. . പ്രളയജലത്തില്‍ മുങ്ങി സര്‍വതും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി സുമനസുകള്‍ സംഭാവന ചെയ്ത സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.
നാശം വിതച്ച പ്രളയം ദുരന്തത്തിനിടയിലും കേരളം ചര്‍ച്ച ചെയ്യപ്പെട്ടത് ദുരന്തത്തെ നേരിട്ട രീതിയിലൂടെയായിരുന്നു. സംസ്ഥാനം മുഴുവന്‍ ഒറ്റക്കെട്ടായി പ്രളയബാധിതരെ സഹായിക്കാനെത്തി. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ കേരളം ഒട്ടാകെ ഒന്നിച്ച് നിന്നപ്പോള്‍ ലോകമെമ്പാടു നിന്നും കേരളത്തിന് അഭിനന്ദന പ്രവാഹമെത്തി. ഇതിനിടയിലാണ് അപമാനമുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ എത്തുന്നത്.

Other News

 • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
 • ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്
 • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
 • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
 • നെയ്യാറ്റിന്‍കര സനല്‍ വധം: ആരോപണവിധേയനായ ഡിവൈഎസ്പി തൂങ്ങി മരിച്ചനിലയില്‍
 • ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്നിന് പരിഗണിക്കും ;നാല് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
 • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
 • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
 • ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
 • സനല്‍കുമാര്‍ വധക്കേസ് ക്രൈം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും
 • മൊഴികളില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള 'അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ!'; തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല' ത്ന്ത്രി വിളിച്ചെന്ന് കോടതിയില്‍
 • Write A Comment

   
  Reload Image
  Add code here