കേരളത്തിന് എഴുനൂറുകോടി സഹായം: ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് യുഎഇ

Fri,Aug 24,2018


ന്യൂഡല്‍ഹി: കേരളത്തിന് ദുരിതാശ്വാസമായി എത്ര തുക നല്‍കണം എന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ലെന്ന് യുഎഇ.
ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന അറിയിച്ചു.
പ്രധാനമന്ത്രിയുമായി യുഎഇ ഭരണാധികാരി സംസാരിച്ചിരുന്നുവെങ്കിലും ഇതുവരെ നിശ്ചിത തുക തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിനായി അധികൃതരുടെ തന്നെ നിര്‍ദേശപ്രകാരം ഒരു അടിയന്തിര സമിതിക്ക് രൂപം നല്‍കിയിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുമെങ്കിലും ഇത് എത്രയാണെന്നുള്ള കാര്യം ഈ അടിയന്തിര കമ്മിറ്റിയുടെ കൂടെ തീരുമാനം അനുസരിച്ചാകും പ്രഖ്യാപിക്കുക.
കേരളത്തിലെ പ്രളയക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ നടന്നു വരുന്നതേയുള്ളു.
ദുരിതാശ്വാസ സഹായമായി എത്ര രൂപ നല്‍കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ലായെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ബന്ന വ്യക്തമാക്കി.
കേരളത്തിന് എത്ര സഹായം നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അങ്ങനെ ഉണ്ടായാല്‍ അത് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നുമാണ് 700 കോടി സഹായം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത തള്ളി ബന്ന പ്രതികരിച്ചത്.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് അറിയിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ സഹായം നിരസിച്ചുവെന്നുള്ള വാര്‍ത്തയും പുറത്തു വന്നതോടെ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് യുഎഇയുടെ വിശദീകരണം എത്തുന്നത്.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here