മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈമാസം 31 വരെ 139.99 അടിയായി താഴ്ത്തണമെന്ന് സുപ്രീംകോടതി

Fri,Aug 24,2018


ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച വിഷയത്തില്‍ തമിഴ്നാടിന് സുപ്രീംകോടതിയി്ല്‍ നിന്ന് തിരിച്ചടി.
ഡാമിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 139.99 അടിയായി താഴ്ത്തണമെന്ന് കോടതി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും അറിയിച്ചിട്ടുണ്ട്.
ഈ മാസം 31 വരെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
കേരളത്തിന്റെ പ്രളയത്തിലെ കാരണങ്ങള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിനോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കാത്തത് ആണ് ജലനിരപ്പ് ഉയരാന്‍ കാരണമായതെന്നായിരുന്നു അറിയിച്ചിരുന്നത്.
തമിഴ്നാട് കടുംപിടിത്തം തുടര്‍ന്നതിനാല്‍ പതിമൂന്ന് ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നതാണ് മഹാപ്രളയത്തിന് കാരണമായത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഘട്ടങ്ങളില്‍ ജലനിരപ്പ് കുറയ്ക്കാന്‍ സൂപ്പര്‍വൈസറി , മാനേജ്‌മെന്റ് കമ്മിറ്റികള്‍ വേണം ആവശ്യവും സംസ്ഥാനം മുന്നോട്ട് വച്ചിരുന്നു. ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താന്‍ സുപ്രീം കോടതി നിയമിച്ച കേന്ദ്രസമിതിയും കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.തുടര്‍ന്ന് ഇന്ന് ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേരളത്തിന് അനുകൂല വിധി നല്‍കിയത്.

Other News

 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • Write A Comment

   
  Reload Image
  Add code here