പ്രളയം ദുരന്തമാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞില്ല; ജര്‍മന്‍ യാത്രയുടെ വിശദീകരണവുമായി മന്ത്രി രാജു

Thu,Aug 23,2018


തിരുവനന്തപുരം: പ്രളയം ദുരന്തമാകുമെന്ന് മുന്‍കൂട്ടി അറിയാതിരുന്നതുകൊണ്ടാണ് ജര്‍മന്‍ യാത്ര നടത്തിയതെന്ന് വനം മന്ത്രി കെ. രാജു.
ദുരന്തകാലത്തെ ജര്‍മ്മന്‍ യാത്രവിവാദമായ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് ഇതിനെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള ഒരു വന്‍പ്രളയം സംസ്ഥാനത്ത് നടന്ന സമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിരുന്നെന്ന് തനിക്ക് അറിയാമെന്നും മന്ത്രി രാജു പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു വലിയ പ്രളയമാണ് സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല. പൊതുജനങ്ങളുടെ ഒരു വിഷയം വന്നാല്‍ മാറി നില്‍ക്കുന്നയാളല്ല താന്‍.
മഴ മൂലം ഇത്ര വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അറിഞ്ഞില്ല. ആ സമയത്ത് ഇല്ലാതിരുന്നത് തെറ്റായിരുന്നെന്ന് തനിക്ക് അറിയാം.
പ്രളയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ മടങ്ങാന്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ ടിക്കറ്റ് ലഭിക്കാന്‍ വൈകിയതിനാലാണ് എത്താന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിക്കിടെ ഇവിടെ ഇല്ലാതിരുന്നത് തെറ്റാണെന്ന് മനസിലായി കെ രാജു. പ്രളയം ഇത്ര രൂക്ഷമാകുമെന്ന് അറിയാന്‍ സാധിച്ചില്ല ഒളിച്ചോടുന്ന ആളല്ല താന്‍. മനപ്പൂര്‍വ്വമുള്ള വീഴ്ച തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പറയാനുള്ളത് മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും അറിയിച്ചു.
വിദേശയാത്ര പാര്‍ട്ടി അറിഞ്ഞു തന്നെയാണെന്നും ടിക്കറ്റ് കിട്ടാന്‍ വൈകിയത് കൊണ്ടാണ് തിരികെയെത്താന്‍ വൈകിയതെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച കോട്ടയത്ത് പോയി അവലോകന യോഗത്തില്‍ സംബന്ധിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here