മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പറഞ്ഞ് ബക്കറ്റ് പിരിവ് നടത്തിയ തട്ടിപ്പുകാര്‍ അറസ്റ്റില്‍

Thu,Aug 23,2018


കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് വ്യാജേന ബക്കറ്റ് പിരിവ് നടത്തിയ മൂവര്‍സംഘം അറസ്റ്റില്‍.
സ്ഥിരം കുറ്റവാളികളായ ചക്കരക്കല്‍ റിഷബ്, അലവില്‍ സ്വദേശി സഫന്‍, കക്കാട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റുണ്ടായത്.
ബക്രീദ് ദിനം പ്രമാണിച്ച് പോലീസ് മൈതാനത്ത് വച്ചായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നെഴുതിയ ബക്കറ്റുമായി പിരിവ് നടത്തിയത്. സംശയം തോന്നിയ നാട്ടുകാരാണ് ഇവരെക്കുറിച്ച് പോലീസിനോട് പറഞ്ഞത്.
പോലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കില്‍ വളഞ്ഞിട്ട് പിടിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റുണ്ടായത്. 3540 രൂപയാണ് ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഇവരില്‍ രണ്ടു പേര്‍ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ചുപറി കഞ്ചാവ് കേസുകളില്‍ പ്രതികളാണ് ഇവര്‍ എന്നും പോലീസ് വ്യക്തമാക്കി.

Other News

  • വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ അനുയായിയായ മലയാളി യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
  • പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഒന്നരവയസുള്ള മകള്‍ മരിച്ചു
  • മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച കേരളത്തിലെത്തും
  • കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്ത നടപടി വേദനാജനകം: കെ.സി.ബി.സി
  • ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക്
  • ഫ്രാങ്കോ മുളക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു; പാലാ സബ് ജയിലിലേക്ക് മാറ്റി
  • കത്തോലിക്ക സഭ പ്രതികാര നടപടി തുടങ്ങി :കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കും വൈദികനും വിലക്ക്ഏര്‍പ്പെടുത്തി
  • അമേരിക്കന്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തി ചുമതലകളേറ്റു; തിങ്കളാഴ്ച കേന്ദ്ര സംഘത്തെ കാണും
  • അഞ്ച് വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ശ്രീധരന്‍ പിള്ള; വാര്‍ത്ത നിഷേധിച്ച് വൈദികന്‍
  • മഹാഭാരത പ്രഭാഷണ പരമ്പരയുമായി സിപിഐ എംഎല്‍എ മുല്ലക്കര രത്‌നാകരന്‍
  • അന്വേഷണത്തോട് നിസ്സഹകരണം; ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ പോലീസ്
  • Write A Comment

     
    Reload Image
    Add code here