പ്രളയ ദുരിതം നേരിടാന്‍ ഇന്ത്യക്ക് ശേഷിയുണ്ട്; വിദേശ സഹായം വേണ്ടെന്ന് കേന്ദ്രം വീണ്ടും

Wed,Aug 22,2018


ന്യൂഡല്‍ഹി: പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സഹായ വാഗ്ദാനങ്ങള്‍ നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍.
നിലവില്‍ ഇന്ത്യക്ക് സാമ്പത്തിക ശേഷിക്കുറവില്ലെന്നും പുറത്തുനിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്ര നിലപാട്. സഹായ വാഗ്ദ്‌നം നടത്തിയ രാജ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടെന്ന നിലപാടാണു കേന്ദ്രത്തിനുള്ളത്. വിദേശസഹായം നേടാന്‍ ഇനി കേരളത്തിന്റെ ഭാഗത്തുനിന്നു ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തേണ്ട സാഹചര്യമാണ്. യുഎഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണു കേരളത്തിനു നല്‍കാന്‍ തയാറായത്. മാലദ്വീപും ജപ്പാനും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ആക്യ രാഷ്ട്ര സഭയും റെഡ്‌ക്രോസ് പോലുള്ള രാജ്യാന്തര ഏജന്‍സികളും സഹായ വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്.
2004നുശേഷം വിദേശ രാജ്യങ്ങളില്‍നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. കേരളത്തിനു സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും 15 വര്‍ഷമായി തുടരുന്ന നയം മാറ്റേണ്ടതില്ലെന്നാണു കേന്ദ്ര നിലപാട്. ഭരണാധികാരികള്‍ അടക്കം വിദേശത്തുള്ളവര്‍ക്കു വ്യക്തിപരമായി ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
20000 കോടിയിലേറെ നഷ്ടം വന്നപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ച 600 കോടി രൂപ ഒന്നിനും തികയില്ലെന്ന് വ്യക്തമാണ്. ഇതനിടയിലാണ് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നത്. കേരളത്തെ പ്രതിസന്ധിയിലാക്കുന്നതാണു കേന്ദ്ര തീരുമാനമെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ദുരിതാശ്വാസപര്വര്‍ത്തനങ്ഹള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മതിയായ തുക പ്രഖ്യാപിക്കുകയോ നയം മാറ്റുകയോ വേണം. അതിനിടെ, കേന്ദ്രത്തിന്റെ അനുമതി ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചാല്‍ സഹായം ലഭിക്കുമെന്നു ശശി തരൂര്‍ എംപി വ്യക്തമാക്കി. ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ അധികാരികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു തരൂര്‍ ഇക്കാര്യം അറിയിച്ചത്.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here