കൊച്ചി രാജ്യാന്തര വിമാനത്താവളം ഈ മാസം 26 നു വീണ്ടും പ്രവര്‍ത്തന സജ്ജമാകും; റണ്‍വെ അറ്റകുറ്റപ്പണികള്‍ രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കും

Tue,Aug 21,2018


കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം(സിയാല്‍) ഈ മാസം 26 നു വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
റണ്‍വേ, ടാക്സി വേ, പാര്‍ക്കിങ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിക്കഴിഞ്ഞു. ടെര്‍മിനല്‍ ശുചീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും സിയാല്‍ അറിയിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റണ്‍വേയില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളെല്ലാം അഴിച്ചു പരിശോധിക്കും.
വിമാനത്താവളത്തിന്റെ 2600 മീറ്റര്‍ മതില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. ഇതിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചെന്നും സിയാല്‍ അറിയിച്ചു. നിലവില്‍ നാവിക വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.

Other News

 • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
 • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
 • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
 • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
 • ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്
 • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
 • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
 • നെയ്യാറ്റിന്‍കര സനല്‍ വധം: ആരോപണവിധേയനായ ഡിവൈഎസ്പി തൂങ്ങി മരിച്ചനിലയില്‍
 • ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്നിന് പരിഗണിക്കും ;നാല് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
 • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
 • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here