പ്രളയം ബാക്കിവെച്ച വീടുകളിലേക്ക് മടങ്ങിയവരുടെ ജീവന് ഭീഷണിയായി വിഷപ്പാമ്പുകള്‍; 53 പേര്‍ക്ക് കടിയേറ്റു

Tue,Aug 21,2018


കൊച്ചി: പ്രളയം ബാക്കിവെച്ച വീടുകളിലേക്ക് മടങ്ങിയവരുടെ ജീവന് ഭീഷണിയായി വിഷപ്പാമ്പുകള്‍; 53 പേര്‍ക്ക് കടിയേറ്റു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 53 പേരാണ് പാമ്പുകടിയേറ്റ് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരിച്ച് വീട്ടില്‍ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിപ്പ് നല്‍കുന്നു.
എറണാകുളം ജില്ലയിലെ പറവൂര്‍, വടക്കേക്കര, വൈപ്പിന്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പാമ്പ് കടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലെത്തി വീട് വൃത്തിയാക്കുന്നതിനിടെയാണ് പലര്‍ക്കും കടിയേറ്റത്. രക്ഷാ പ്രവര്‍ത്തനത്തിടെ കടിയേറ്റവരും കൂട്ടത്തിലുണ്ട്. കൂടുതല്‍ പേര്‍ക്കും ഉഗ്ര വിഷമുള്ള അണലിയുടെ കടിയാണേറ്റത്.
ഇവരെ ജീവാപായത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചെങ്കിലും കുടുതല്‍ പേര്‍ക്ക് പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നിറിയിപ്പ് നല്‍കി.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here