ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് വൈകിട്ട് സര്‍വകക്ഷിയോഗം; പ്രത്യേക നിയമ സഭാ സമ്മേളനവും ചേരും

Tue,Aug 21,2018


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഇന്ന് സര്‍കക്ഷിയോഗം ചേരും. ദുരിതാശ്വാസ, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നു രാവിലെ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു.
. വൈകുന്നേരം നാലുമണിക്ക് ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും പങ്കെടുക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകനവും തുടര്‍പരിപാടികളും യോഗം ചര്‍ച്ച ചെയ്യും. കരകയറാന്‍ പഞ്ചവത്സരപദ്ധതിക്ക് തുല്യമായ പദ്ധതി വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
കേരളത്തിന് സഹായം നല്‍കാന്‍ എംപി ഫണ്ട് വ്യവസ്ഥകള്‍ ഇളവ് ചെയ്തതോടെ സഹായ ഹസ്തവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എംപിമാര്‍ രംഗത്തുവന്നു. ദാദ്ര നാഗര്‍ ഹവേലി എംപി നാത്തു ഭായ് ജി പട്ടേല്‍ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയാണഅ കേരളത്തിന് അനുവദിച്ചത്.
സംസ്ഥാനത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം. ദാദ്ര ലോക്‌സഭാ മണ്ഡലത്തെ രണ്ടാം തവണ പ്രതിനിധീകരിക്കുന്ന ബിജെപി എംപിയാണ് നാത്തു ഭായ്.
ഇതിനിടയില്‍ കേരളത്തിലെ പ്രളയ കെടുതി: മെഡിക്കല്‍ കൗണ്‍സിലിംഗിന്റെയും വിദ്യാര്‍ത്ഥികളുടെ പ്രവേശനനത്തിനും ഉള്ള അവസാന തീയ്യതി നീട്ടണം എന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു.
അവസാനതിയ്യതി ഓഗസ്റ്റ് 31 ല്‍ നിന്ന് സെപ്റ്റംബര്‍ 15 ലേക്ക് നീട്ടണം എന്ന് ആവശ്യപ്പെട്ടു. മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയുള്ള നിരവധി വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കാം എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 15 കോടി രൂപ നല്‍കി. ദലൈലാമയുടെ ധനസഹായമായി 11 ലക്ഷം കേരള ഹൗസിലെത്തിച്ചു.

Other News

 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • Write A Comment

   
  Reload Image
  Add code here