ശിവസേന എംപിമാരും എംഎല്‍എമാരും ഒരുമാസത്തെ ശമ്പളം നല്‍കും; ഉത്തരേന്ത്യയില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍

Mon,Aug 20,2018


ന്യൂഡല്‍ഹി : പ്രളയംകൊണ്ട് വീര്‍പ്പുമുട്ടിയ കേരളത്തെ സഹായിക്കാനായി മഹാരാഷ്ട്രയിലെ സിവസേനാ ജനപ്രതിനിധികളും കോണ്‍ഗ്രസ് എംഎല്‍എമാരും.
ശിവസേന എംപിമാരും എംഎല്‍എമാരും തങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കടുത്ത പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ശിവസേന അംഗങ്ങള്‍ തങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതെന്നാണ് സേന നേതാവ് ആദിത്യ താക്കറെ അറിയിച്ചത്.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാരും അവരുടെ ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരും തങ്ങളുടെ ഒരുദിവസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് അറിയിച്ചിരുന്നു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേരളത്തിന് കൈത്താങ്ങുമായി എത്തിയിട്ടുണ്ട്.
ഇവിടുത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി നീക്കി വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഘം നേരിട്ടെത്തിയാണ് ഈ തീരുമാനം മുഖ്യമന്ത്രിയായ വി നാരായണ സ്വാമിയെ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ ഇത്തരമൊരു തീരുമാനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, കേരളത്തിന് നേരത്തെ തന്നെ പുതുച്ചേരി സര്‍ക്കാര്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തുക ഇനിയും ഉയര്‍ത്താനുള്ള കാര്യം പരിഗണനയിലുണ്ടെന്നുമാണ് അറിയിച്ചത്.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും; ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here