കരയുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിനി അരക്കോടി നല്‍കി

Mon,Aug 20,2018


കണ്ണൂര്‍: പ്രളയത്തിലകപ്പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പത് ലക്ഷം രൂപയുടെ സ്വത്ത് ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി.
പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വാഹയാണ് കേരളത്തെ ഞെട്ടിച്ചത്.
സ്വാഹക്കും സഹോദരിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ബ്രഹ്മക്കും വേണ്ടി കൃഷിപ്പണിക്കാരനായ അച്ഛന്‍ കരുതിവെച്ചതാണ് ഒരേക്കര്‍ വരുന്ന സ്ഥലം. ഈ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് സ്വാഹ വ്യക്തമാക്കി.
അച്ഛന്‍ ഇതിന് അനുവാദം നല്‍കിയതായും അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന നിലയില്‍ നാടിന്റെ ദയനീയ സ്ഥിതിയില്‍ കൂടെച്ചേരുകയാണെന്നും സ്വാഹ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
വിദ്യാര്‍ത്ഥിനി ഭൂമി കൈമാറാമെന്ന് അറിയിച്ച് കുറിപ്പ് തന്നതായി ഷേണായ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് വരികയാണെന്നും മറ്റ് നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News

 • ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് : മുംബൈ പോലീസ് കണ്ണൂരിലെത്തി
 • ബിനീഷ് കോടിയേരി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം
 • ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്സഭയില്‍ സ്വകാര്യ ബില്ലിന് അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍
 • വനിതാ പോലീസുകാരിയെ ചുട്ടുകൊന്ന പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
 • മക്കളില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മുസല്‍മാനെ ചുമതലപ്പെടുത്തി: ടി. പദ്മനാഭന്‍
 • പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
 • ഓഡിറ്റോറിയത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയില്ല; മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി
 • ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ബൃന്ദ കാരാട്ട്
 • പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
 • ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ പരാതിയുമായി ബിഹാര്‍ സ്വദേശിനി; ആരോപണം വ്യാജമെന്ന് ബിനോയ്
 • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
 • Write A Comment

   
  Reload Image
  Add code here