സൈനികന്റെ വേഷത്തില്‍ മുഖ്യമന്ത്രിയെ അപമാനിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ കേസെടുത്തു

Mon,Aug 20,2018


തിരുവനന്തപുരം : സൈനിക വേഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ കേസ്.
പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തത്. പ്രളയത്തില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുവാന്‍ ആര്‍മിയെ വിളിക്കുന്നില്ല എന്നു പരാതിപ്പെട്ടു സംസാരിച്ചുതുടങ്ങുന്ന ഇയാള്‍ പിന്നീട് മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചെയ്യുന്നു.
ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തെ നേരിടാന്‍ കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന പോസ്റ്റുമായി ഇയാള്‍ രംഗത്തെത്തിയത്. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്നാണ് പിണറായിയും കൂട്ടരും സൈന്യത്തെ വിളിക്കാത്തതെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാരിന് ഒന്നും അറിയില്ലെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.
രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണം കൈവിട്ടുപോകാതിരിക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും എത്രയും വേഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അവഹേളിച്ചു കൊണ്ടായിരുന്നു ഇയാളുടെ പ്രസ്താവന.
ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ വിദ്വേഷപ്രചാരണവുമായി രംഗത്തെത്തിയ ആള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനം ശക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട സ്വദേശിയായ കെ.എസ് ഉണ്ണി എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ആള്‍മാറാട്ടം, പൊതുജനശല്യം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി തന്നെയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചിട്ടുണ്ട്.
അതേസമയം സൈനിക വേഷത്തിലെത്തി മുഖ്യമന്ത്രിയെ അവഹേളിച്ചയാളെ തള്ളി കരസേന രംഗത്തെത്തിയിരുന്നു. ദുരിതത്തെ മറികടക്കാനാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം ശ്രദ്ധിക്കുന്നതെന്നും ഇതിനിടയില്‍ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്നത് ശ്രദ്ധയില്‍പെട്ടെന്നും ഇയാള്‍ സൈനികനല്ലെന്നുമായിരുന്നു കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കിയത്.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here