" />

ദുരിതാശ്വാസത്തിനുള്ള അരി സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന്‍ മുറി വിട്ടുനല്‍കിയില്ല; തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമ പൂട്ടുപൊളിച്ച് മുറികള്‍ പിടിച്ചെടുത്തു

Mon,Aug 20,2018


തൃശൂര്‍: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവനയായി ലഭിച്ച അരിയും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ ഒഴിഞ്ഞ മുറികള്‍ നല്‍കാന്‍ വിസമ്മതിച്ച അഭിഭാഷകര്‍ക്ക് തിരിച്ചടി നല്‍കി ജില്ലാ കളക്ടര്‍ അനുപമ മുറികള്‍ പിടിച്ചെടുത്തു.
അരിയും മറ്റ് അവശ്യ വസ്്തുക്കളും സൂക്ഷിക്കാന്‍ വേറെ സ്ഥലം ലഭിക്കാത്തിനെ തുടര്‍ന്നാണ് ഒരുപാടു കാലമായി ഉപയോഗിക്കാതെ കിടക്കുന്ന ബാര്‍ അസോസിയേഷന്റെ മുറികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ മുറികള്‍ നല്‍കാന്‍ അഭിഭാഷകര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കളക്ടര്‍ ടി വി അനുപമ നേരിട്ടെത്തി ചോദിച്ചിട്ടും ബാര്‍ അസോസിഷന്‍ മുറികള്‍ നല്‍കാന്‍ തയ്യാറായില്ല. 'ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അരി വെക്കാന്‍ മുറികള്‍ തരാന്‍ പറ്റില്ല'യെന്ന് വക്കീലന്‍മാര്‍ തീര്‍ത്തു പറഞ്ഞു.
പിന്നെയൊന്നു നോക്കിയില്ല, ആ മുറികളുടെ പൂട്ടു പൊളിച്ച് കളക്ടര്‍ അരിയും സാധനങ്ങളും അവിടെത്തന്നെ വെച്ചു. ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷന്‍ 34 (എച്ച്), (ജെ), (എം) പ്രകാരമാണ് കളക്ടറുടെ നടപടി.
മാധ്യമപ്രവര്‍ത്തകനായ അബ്ദുല്‍ റഷീദ് സംഭവത്തേക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

Other News

 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • Write A Comment

   
  Reload Image
  Add code here