പ്രളയജലം ഇറങ്ങുന്നു; ജനത ആശ്വാസ തീരത്തേക്ക്; ഇനി പുനരധിവാസത്തിന്റെ നാളുകള്‍

Mon,Aug 20,2018


കൊച്ചി : പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളത്തെയൊന്നാകെ മുക്കിയ മഴയും പ്രളയവും സാവധാനം വിട്ടൊഴിയുന്നു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയ ഘട്ടത്തില്‍ മഴയും ഏറെക്കുറെ പിന്‍വാങ്ങി. ആശ്വാസത്തിന്റെ ചൂടും വെളിച്ചവും പരത്തുന്ന ദിനങ്ങള്‍ ഇനി പുനരധിവാസത്തിന്റെയും നഷ്ടങ്ങളുടെ വീണ്ടെടുപ്പുകളുടേതുമാണ്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം വിട്ടകന്ന ആശ്വാസത്തിലാണ് ജനങ്ങള്‍. വന്‍ദുരന്തങ്ങള്‍ വിതച്ച് കടന്നുപോയ ഈ മഹാവിപത്തില്‍ നിന്ന് ഇനി രക്ഷനേടിയെങ്കിലും എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് പ്രളയബാധിത മേഖലയിലെ ജനങ്ങള്‍. വെള്ളക്കൊട്ട് ഒഴിഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പലരും.
പ്രളയവും പോമാരിയും സര്‍വവും തകര്‍ത്ത ഇവര്‍ അതിജീവനത്തിന്റെ ശ്രമങ്ങളിലാണിപ്പോള്‍. ഏതാണ്ട് എട്ടര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കുട്ടനാട്ടിലെ രക്ഷാ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയെങ്കിലും പ്രളയം കരയെ ഒന്നാകെ മുക്കിയ നിലയില്‍ തന്നെ തുടരുകയാണ്.ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ നാശ നഷ്ടങ്ങളാണ് സംഭവിച്ചതെന്നാണ് കണക്കുകൂട്ടല്‍.
എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിലെത്തിയവര്‍ക്ക് കൗണ്‍സിലിംഗ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടേക്ക് എത്തുമ്പോള്‍ ഉള്ള മാനസികാവസ്ഥയില്‍ നിന്നും മാറ്റിയെടുക്കാനാണ് ഇത്തരം കൗണ്‍സിലിംഗ് എന്നാണ് ചുമതലക്കാര്‍ പറയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ അന്തരീക്ഷം മാറ്റിയെടുക്കാന്‍ കലാപരിപാടികളും പ്രാര്‍ത്ഥനകളും സജീവമാണ്. എട്ടരലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയ്യായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ഇവരില്‍ പലരും വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
വീടുകളിലേക്ക് മടങ്ങിയെത്തിയാലും ആശങ്കകള്‍ ഏറെയാണ്. പ്രളയത്തിന്റെ അവശേഷിപ്പുകളായ ചെളിയും മണ്ണും അടിഞ്ഞ വീടുകളുടെ ശുചീകരണം തന്നെ ഏറെ ശ്രമകരമാണ്. എന്നാല്‍ വലിയ പ്രളയത്തിന് മുന്നില്‍ ഒറ്റക്കെട്ടായി പൊരുതി നിന്ന കേരള ജനത, ഇനിയുള്ള പ്രതിസന്ധികളെയും അതിജീവിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here