ശേഖരിച്ചു വച്ച കാര്‍ഷിക വിഭവങ്ങള്‍ പ്രളയ ജലം കൊണ്ടുപോയി; മകളുടെ വിവാഹം എങ്ങിനെ നടത്തുമെന്നറിയാതെ കര്‍ഷകന്‍ നെടുവീര്‍പ്പെടുന്നു

Sun,Aug 19,2018


കോഴിക്കോട്: വയനാട് ജില്ലയിലെ പനമരം സ്വദേശിയായ പി.ഹാരിസ് വെള്ളപ്പൊക്കം കുറഞ്ഞതിനെ തുടര്‍ന്ന് ഒരാഴ്ച കൂടി സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ നടുക്കുന്ന കാഴ്ചയാണ് കണ്ടത്. വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ കുരുമുളകും, അടയ്ക്കയും ഉള്‍പ്പെടെ മാര്‍ക്കറ്റില്‍ രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ ഹാരിസ് ശേഖരിച്ചു വച്ചിരുന്നു. പ്രളയ ജലം അതെല്ലാം ഒഴിക്കിക്കൊണ്ടു പോയി. മുട്ടറ്റം വെള്ളത്തില്‍ വീടിനു മുന്നില്‍ പരാജിതനെപ്പോലെ നിന്ന ഹാരിസിനെ ആശ്വസിപ്പിക്കുവാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു.
സെപ്റ്റംബര്‍ ഒമ്പതിന് ഹാരിസിന്റെ മകളുടെ വിവാഹമാണ്. എല്ലാവരെയും ഇതിനായി ക്ഷണിച്ചു കഴിഞ്ഞു. കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കാനിരുന്ന ഓഗസ്റ്റ് ഒമ്പതിനാണ് വെള്ളം ക്രമാതീതമായി ഉയര്‍ന്നുവെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഹാരിസിനും കുടുംബത്തിനും വീടു വിട്ട് വേറെ അഭയ കേന്ദ്രം തേടേണ്ടി വന്നത്. ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ട് കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തുറന്നതിനെ തുടര്‍ന്ന് കബനീ നദിയില്‍ വെള്ളം ഉയര്‍ന്നതാണ് പ്രശ്‌നമായത്. ഹാരിസ് ഉള്‍പ്പെടെ ഈ മേഖലയിലുള്ളവരുടെയെല്ലാം വീടുകള്‍ ഇതോടെ വെള്ളത്തിലായി.
എല്ലാം നഷ്ടപ്പെട്ടെങ്കിലും മകളുടെ വിവാഹം നിശ്ചയിച്ച സമയത്ത് എങ്ങിനെയങ്കിലും നടത്തുമെന്ന് ഹാരിസ് പറയുന്നു. കാരണം, മകളുടെ ഭാവി ജീവിതം തകരാന്‍ താന്‍ ജീവനോടെ ഉള്ളപ്പോള്‍ അനുവദിക്കില്ലെന്ന് ഹാരിസ് കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായ വീടും, കാറും മറ്റു സൗകര്യമുള്ളയാള്‍ക്ക് തൊട്ടുത്ത ദിവസം അതെല്ലാം നഷ്ടപ്പെട്ട കഥയാണ് തന്റേതെന്ന് ഹാരിസ് പറയുന്നു. ഹാരിസിന്റെ കഥ ഒറ്റപ്പെട്ട ഒന്നല്ല. കേരളത്തിലെ പ്രളയക്കെടുതി നൂറുകണക്കിന് ഹാരിസുമാരെ സൃഷ്ടിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

Other News

 • പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന് ഭാര്യ; കുറ്റം ഏറ്റെടുത്തത് മാറ്റാര്‍ക്കോ വേണ്ടി
 • എറണാകുളം നഗരത്തില്‍ പാരഗണ്‍ ഗോഡൗണില്‍വന്‍ അഗ്നി ബാധ; ആറു നിലക്കെട്ടിടം തീക്കുണ്ഠമായി
 • കാസര്‍കോട് ഇരട്ടക്കൊല: അറസ്റ്റുചെയ്യപ്പെട്ട മുഖ്യ സൂത്രധാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
 • കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ല; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കും: മുഖ്യമന്ത്രി
 • വീരമൃത്യുവരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും
 • കാസര്‍കോട് കൊലപാതകം അപലപനീയം: പ്രതികള്‍ പാര്‍ട്ടിക്കാരായാല്‍പോലും സംരക്ഷിക്കില്ല: കോടിയേരി
 • കാസര്‍കോട് കൊലക്കേസില്‍ രണ്ട് പേര്‍ പിടിയില്‍; കേസന്വേഷണം പ്രത്യേക സംഘത്തിന്
 • മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു;കോടതി അലക്ഷ്യം നടത്തിയ ഭാരവാഹികള്‍ നോട്ടീസ് അയക്കും
 • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
 • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
 • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
 • Write A Comment

   
  Reload Image
  Add code here