രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; ക്യാമ്പുകളിൽ 7.24 ലക്ഷം പേർ; മൊത്തം 5645 ക്യാമ്പുകൾ: മുഖ്യമന്ത്രി

Sun,Aug 19,2018


തിരുവനന്തപുരം: പ്രളയ രക്ഷാ ദൗത്യം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുറെ ആളുകൾ ഇപ്പോഴുമുണ്ടെന്നും ഇവരെ രക്ഷിക്കുവാനും, ഭക്ഷണം നൽകുവാനും ശ്രമം നടന്നു വരികയാണ്. സംസ്ഥാനമൊട്ടാകെ 5645 ക്യാമ്പുകളിലായി 724 649 പേരെ മാറ്റിപ്പാർപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ജീവൻ രക്ഷാ ദൗത്യത്തിനു തന്നെയാണ് പ്രഥമ പരിഗണന. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പ്രാദേശിക സഹകരണം കൂടി ഉറപ്പാക്കിയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. വീടുകളിലേക്ക് മടങ്ങുന്നവർക്ക് കുടിവെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവ ഉറപ്പാക്കും. മലിനമായ കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കും. ക്യാമ്പുകളിൽ വനിതാ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. ശുചീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിക്കും. ഇതിനായി ഓരോ ജില്ലയിലും ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തും. സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമായി നൽകും. രക്ഷാദൗത്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകളുടെ ഇന്ധനച്ചെലവിന് പുറമെ പ്രതിദിനം 3000 രൂപയും നൽകും. രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

Other News

 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here