രക്ഷാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത നാലു ബോട്ടുടമകള്‍ അറസ്റ്റില്‍

Sun,Aug 19,2018


ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിതമേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബോട്ടുകള്‍ വിട്ടുനല്‍കാന്‍ കൂട്ടാക്കാതിരുന്ന അഞ്ചു ബോട്ടുടമകളില്‍ നാലു പേരെ മന്ത്രി ജി. സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തു.
ലേക്സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് അറസ്റ്റുചെയ്തത്. തേജസ് ഉടമ സിബിയെ ഉടന്‍ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
ബോട്ട് ഡ്രൈവര്‍മാരില്‍ പലരും അനധികൃതമായി ലൈസന്‍സ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാന്‍ പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്റ് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോര്‍ട്ട് സര്‍വയര്‍ ഉത്തരവാദിത്തം ശരിയായി വിനിയോഗിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. പോര്‍ട്ട് ഓഫീസറെ വിളിച്ചു വരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇക്കാര്യം സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

Other News

  • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
  • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
  • നെയ്യാറ്റിന്‍കര സനല്‍ വധം: ആരോപണവിധേയനായ ഡിവൈഎസ്പി തൂങ്ങി മരിച്ചനിലയില്‍
  • ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്നിന് പരിഗണിക്കും ;നാല് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
  • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
  • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
  • ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
  • സനല്‍കുമാര്‍ വധക്കേസ് ക്രൈം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും
  • മൊഴികളില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള 'അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ!'; തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല' ത്ന്ത്രി വിളിച്ചെന്ന് കോടതിയില്‍
  • നെയ്യാറ്റിന്‍കര സനല്‍ കൊലപാതക കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ച ലോഡ്ജ് മാനേജര്‍ പിടിയില്‍
  • സനലിന്റെ് കൊലപാതകം: പ്രതിയായ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ ശ്രമമെന്ന് ഭാര്യ; ക്രൈംബ്രാഞ്ചുമായി സഹകരിക്കില്ല; അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും
  • Write A Comment

     
    Reload Image
    Add code here