പ്രളയക്കെടുതിയുടെ മറവില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ വിമാനകമ്പനികളുടെ നടപടിക്കെതിരെ വ്യോമയാന ഡയറക്ടറേറ്റ്

Sun,Aug 19,2018


തിരുവനന്തപുരം: പ്രളയക്കെടുതിയുടെ മറവില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനയാത്രക്കാരെ കൊള്ളയടിക്കാനുള്ള വിമാനകമ്പനികളുടെ നീക്കത്തിനെതിരെ വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ.) രംഗത്തുവന്നു.
കേരളത്തിലും സംസ്ഥാനത്തിനു സമീപത്തുമുള്ള വിമാനത്താവളങ്ങളില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കു 10,000 രൂപയിലും ഹ്രസ്വദൂര സര്‍വീസുകള്‍ക്കു 8000 രൂപയിലും കൂടുതല്‍ ഈടാക്കരുതെന്നാന്ന നിര്‍ദ്ദേശമാണ് ഡി.ജി.സി.എ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.
പെരിയാറില്‍ നിന്ന് വെള്ളം കയറിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കമ്പനികല്‍ ടിക്കറ്റ് നിരക്ക് ഭീമമായി ഉയര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ചത്. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ യാത്രക്കാര്‍ക്ക് ബുദ്ധിമൂട്ട് ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തിനു പുറമെ മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്ക് അധികസര്‍വീസ് നടത്താനും വ്യോമയാനമന്ത്രാലയം വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ടിക്കറ്റു നിരക്കു വര്‍ധിപ്പിക്കരുതെന്നു വ്യോമയാനമന്ത്രി സുരേഷ് പ്രഭു ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ സൗജന്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റു ചെയ്തു.

Other News

 • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
 • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
 • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
 • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
 • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
 • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
 • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
 • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
 • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
 • കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി
 • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
 • Write A Comment

   
  Reload Image
  Add code here