ആലപ്പുഴയുടെ തീരങ്ങളില്‍ വെള്ളം കയറുന്നു; ആലുവയില്‍ വെള്ളം താഴുന്നു; ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍

Sun,Aug 19,2018


കൊച്ചി : ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കായലോരത്തുള്ളവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറും താല്‍ക്കാലിക മണ്‍ചിറയും തുറന്നതോടെയാണ് കൈതപ്പുഴ വേമ്പനാട്ട് കായലുകളിലേക്ക് കുട്ടനാട്ടില്‍നിന്നും വെള്ളം വെള്ളം എത്തുന്നത്. കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിന് ശമനമില്ല. അച്ചന്‍കോവില്‍ ആറിലും പമ്പാനദിയിലും വെള്ളം കരകവിഞ്ഞൊഴുകുന്നതാണ് കുട്ടനാടിനെ മുക്കിയത്. അതേ സമയം ചെങ്ങഭന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി.
ഇന്ന് വൈകിട്ടോടെ മുഴുവന്‍ പേരെയും രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ അറിയിച്ചു.
മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.
നേരത്തെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന് 500 കോടി ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നതസംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തുക അനുവദിച്ചത്.
പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റുവെന്നും അടിയന്തരമായി 2000 കോടി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് 500 കോടി പ്രഖ്യാപിച്ചത്. നേരത്തെ 250 കോടി രൂപയുടെ ധനസഹായം സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.
പ്രളയക്കെടുതിയില്‍ 32 മരണമാണ് ഞായറാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പേപ്പാറ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു. 107.46 മീറ്ററാണ് ജലനിരപ്പ്. രണ്ടു ഷട്ടറുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ട്. നെയ്യാര്‍ ഡാമിലും ജലനിരപ്പ് താഴ്ന്നു. 83.7 ആണ് ജലനിരപ്പ്. ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത് 60 സെന്റീമീറ്ററില്‍നിന്നു 30 ആയി ചുരുക്കി. 4 ഷട്ടറുകളാണ് ആകെ തുറന്നിട്ടുള്ളത്. അരുവിക്കരയില്‍ 46.40 ആണ് ജലനിരപ്പ്.
3 ഷട്ടറുകളാണു തുറന്നിട്ടുള്ളത്. ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഒര ഷട്ടര്‍ 30 സെ.മീ താഴ്ത്തിയിരുന്നു. ഇനിയൊരുത്തരവ് ഉണ്ടാകും വരെ ആലപ്പുഴയിലെ വിദേശമദ്യഷാപ്പുകള്‍ അടിയന്തരമായി അടച്ചിടാന്‍ ജില്ല കളക്ടര്‍ എസ്.സുഹാസ് ഉത്തരവിട്ടു.
രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെ എന്നിവരാണ് അറസ്റ്റിലായത്. തേജസ് ഉടമ സിബിയെ ഉടന്‍ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശിച്ചു.
അവശ്യസാധനങ്ങള്‍ക്ക് വിലകൂട്ടുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയില്‍ അവശ്യസാധനങ്ങളുടെ വില കൂട്ടുന്നത് നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി - ജില്ലയിലുടനീളം മിന്നല്‍പരിശോധന നടത്തി നടപടിയെടുക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കര്‍ണാടക ആര്‍ ടി സി കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു.
ചാലക്കുടിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ സംഭാവന നല്‍കുന്നവര്‍ ചാലക്കുടി പൊതുമരാമത്തു വകപ്പ് റസ്റ്റ് ഹൗസില്‍ എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ചാലക്കുടി വൈന്തലയില്‍ രണ്ടുപേര്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു.
വൈന്തല സ്വദേശികളായ ഗോപിനാഥന്‍, തോമസ് എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ കുന്നത്തുനാട് പള്ളി ദുരിതാശ്വാസ ക്യാമ്പില്‍ ഒരുമരണം. ക്യാമ്പിലെ അന്തേവാസിയായ ഏലിയാമ്മ (75) ആണ് മരിച്ചത്.
പറവൂരില്‍ വെള്ളക്കെട്ടില്‍ വീണ് പ്രഭാകരന്‍ പിള്ള മരിച്ചു. നെന്മാറ ഉരുള്‍പൊട്ടലില്‍ കാണാതായ അരവിന്ദന്റെ മൃതദേഹം കണ്ടെടുത്തു.

Other News

 • ശബരിമല ദര്‍ശന ശ്രമത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് യുവതികള്‍ എറണാകുളത്ത്; പ്രസ്‌ക്ലബ്ബിനുതാഴെ വഴിതടഞ്ഞ് പ്രതിഷേധക്കാര്‍
 • ശബരിമലയിലേക്ക് സംഘടിച്ചെത്താന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍
 • ശബരിമല യുവതീ പ്രവേശനം : വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി ; ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ്
 • ശബരിമലയില്‍ അറസ്റ്റിലായത് ഭക്തരല്ല; കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍: മുഖ്യമന്ത്രി; പ്രവര്‍ത്തകര്‍ സംഘടിച്ച് ശബരിമംലയിലേക്ക് എത്തണമെന്നാവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍
 • ഹര്‍ത്താലില്‍ ആക്രമണം നേരിട്ട ജര്‍മന്‍ ടൂറിസ്റ്റ് സംഘം കേരള സന്ദര്‍ശനം മതിയാക്കി മടങ്ങി; സംഭവം കേരള ടൂറിസം വകുപ്പ് ജര്‍മനിയില്‍ റോഡ് ഷോ നടത്തുന്ന അവസരത്തില്‍
 • പി. മോഹനന്റെ മകനും ഭാര്യയ്ക്കും നേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 • വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന ചായമടിച്ചു
 • കെ. സുരേന്ദ്രന്‍ കരുതല്‍ കസ്റ്റഡിയില്‍; ഞായറാഴ്ച ബി.ജെ.പി യുടെ സംസ്ഥാന വ്യാപക പ്രതിഷേധം, റോഡുകള്‍ ഉപരോധിക്കും
 • അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം പെരുവഴിയിലായി; പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു കൊണ്ട് ആരും തന്നെ ഹര്‍ത്താല്‍ വിവരം അറിഞ്ഞില്ല, ജനങ്ങള്‍ ശരിക്കും ബന്ദികളായി
 • ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി അന്വേഷിക്കുവാന്‍ മൂന്നംഗ കെ.പി.സി.സി സംഘം എത്തുന്നു
 • ശബരിമലയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍; തീര്‍ഥാടനകാലം സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
 • Write A Comment

   
  Reload Image
  Add code here