വെള്ളം വീട്ടില്‍ കയറിയപ്പോഴും 25 വളര്‍ത്തു നായ്ക്കളെ രക്ഷപ്പെടുത്താതെ വീടു വിടില്ലെന്ന് ശഠിച്ച് വീട്ടമ്മ

Sat,Aug 18,2018


തൃശൂര്‍: പ്രളയജലം ജീവനു ഭീഷണി ഉയര്‍ത്തി വീട്ടിലേക്ക് എത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ സഹായഹസ്തവുമായി തൃശൂരിലുള്ള സുനിത എന്ന വീട്ടമ്മയുടെ കുടുംബത്തെ രക്ഷിക്കുവാന്‍ എത്തിയതാണ്. പക്ഷേ, വീട്ടിലുള്ള 25 വളര്‍ത്തു നായക്കളെയും രക്ഷിക്കണമെന്ന് വീട്ടമ്മ ശഠിച്ചതോടെ രക്ഷാപ്രവര്‍ത്തകര്‍ നിസഹായരായി മടങ്ങി. മൃഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ഹ്യൂമെയിന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തുമ്പോഴേക്കും വീടിനകം മുഴുവന്‍ വെള്ളം കയറി കഴിഞ്ഞിരുന്നുവെന്ന് സംഘടനയുടെ വക്താവായ സാലി വര്‍മ പറഞ്ഞു.
ആദ്യഘട്ടങ്ങളില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വളര്‍ത്തു നായക്കളെ രക്ഷപ്പെടുത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ഈ സംഘടനയുമായി സുനിത ബന്ധപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ വീട്ടിലെ കട്ടിലുകളിലാണ് നായ്ക്കളെ കണ്ടെത്തിയത്. വീടിനകത്ത് വെള്ളം ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. തെരുവില്‍ അലഞ്ഞു നടന്നതും, ഉപേക്ഷിക്കപ്പെട്ടതുമായ നായ്ക്കളെയാണ് സുനിത വളര്‍ത്തിയിരുന്നത്.
ദുരിതാശ്വാസ ക്യാമ്പില്‍ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ സംരക്ഷത്തിനു വേണ്ടിയുള്ള പ്രത്യേക ഷെല്‍ട്ടറിലാണ് സുനിതയുടെ വളര്‍ത്തു നായ്ക്കളെ പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക കെടുതി കഴിയുമ്പോള്‍ സുനിതയുടെ വീടിനോടു ചേര്‍ന്നു തന്നെ വളര്‍ത്തു നായ്ക്കളെ പാര്‍പ്പിക്കുന്നതിന് ഷെല്‍ട്ടര്‍ പണിയുന്നതിനു വേണ്ടി ഫണ്ട് റെയ്‌സിംഗിന് തുടക്കം കുറിച്ചിട്ടുണ്ടെന്ന് സാലി വര്‍മ പറഞ്ഞു.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here