കേരളത്തെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല, സംസ്ഥാനത്തെപ്പറ്റി വെറുപ്പു പ്രചരിപ്പിക്കുന്നത് നിറുത്തിക്കൂടേ?

Sat,Aug 18,2018


തിരുവനന്തപുരം: പ്രളയക്കെടുതി മൂലം നൂറുകണക്കിനൂളുകള്‍ മരിക്കുകയും, ലക്ഷങ്ങള്‍ക്ക് വീടു വിട്ട് മറ്റ് അഭയ കേന്ദ്രങ്ങള്‍ തേടേണ്ടി വരികയും ചെയ്ത അസാധാരണ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സഹതാപവും ഫണ്ടുകളുടെ ലഭ്യതയുമാണ് സംസ്ഥാനത്തിന് ഇപ്പോള്‍ ആവശ്യം. അല്ലാതെ വെറുപ്പു കലര്‍ന്ന പ്രചാരണങ്ങളല്ല. കേരളത്തെ ദുഷിച്ചു കൊണ്ടുള്ള കമന്റുകള്‍ വരുന്നു എന്നത് ഏറ വേദന ഉളവാക്കുന്നു.
കേരളത്തിലെ പ്രളയത്തിന്റെ കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ വിശദീകരണെപ്പറ്റി ഒരു വാര്‍ത്താ ഏജന്‍സി നല്‍കിയ ട്വീറ്റിന് ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരാള്‍ നല്‍കിയ കമന്റ് ഇങ്ങനെയായിരുന്നു - 'അവരോട് കൂടുതല്‍ ബീഫ് കഴിക്കാന്‍ പറയൂ'. അതായത് ബീഫ് കഴിച്ചതു കൊണ്ട് കേരളത്തിലുള്ളവര്‍ സ്വയം വരുത്തിവച്ച അനര്‍ഥമാണ് പ്രളയം എന്നു വ്യംഗ്യാര്‍ഥം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നു നിലപാട് സ്വീകരിച്ചതിന് അയ്യപ്പന്‍ നല്‍കിയ ശിക്ഷയാണ് ദുരന്തമെന്നു പറയാനും ചിലര്‍ മടിച്ചിട്ടില്ല. കേരളത്തില്‍ മുസ്ലിംകളും, ക്രൈസ്തവരും ധാരളമുണ്ടെന്നും അതുകൊണ്ട് സഹായമൊന്നും നല്‍കരുതെന്നും, ഹിന്ദുക്കള്‍ക്കു മാത്രമായി സഹായം ലഭ്യമാക്കുന്ന സംഘടനകളുണ്ടെങ്കില്‍ അവര്‍ക്കു മാത്രം ഫണ്ട് നല്‍കണമെന്നും കുറിച്ചവരുണ്ട്.
കേരളത്തെപ്പറ്റി ഒന്നുമറിയാത്തവരാണ് ഈ കുറിപ്പുകള്‍ ഇട്ടതെന്ന് വ്യക്തം. മതസഹിഷ്ണുതയ്ക്ക് പേരുകേട്ട ഈ നാട്ടില്‍ വര്‍ഗീയ കുത്തിത്തിരിപ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് അവര്‍ മനസിലാക്കിയിട്ടില്ല. വിവിധ മതത്തില്‍ പെട്ടവര്‍ ഇത്രയധികം സ്‌നഹത്തിലും സഹിഷ്ണുതയിലും കഴിയുന്ന മറ്റൊരു സംസ്ഥാനം രാജ്യത്തില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെപ്പറ്റി ട്വിറ്ററിലും, ഫേസ്ബുക്കിലും വെറുപ്പു കലര്‍ന്ന പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഈ കൊച്ചു സംസ്ഥാനത്തിന്റെ ആര്‍ജവം മനസിലാക്കിയിട്ടില്ലാത്തവരാണ്.
കേരളം ചോദിച്ച സഹായത്തിന്റെ ചെറിയൊരംശം മാത്രമേ കേന്ദ്രം നല്‍കിയിട്ടുള്ളു. വെറുപ്പു പ്രചരിപ്പിക്കുന്നവരുടെ സഹായം കേരളത്തിന് ആവശ്യമില്ല. ലക്ഷക്കണക്കിനാളുകള്‍ കേരളത്തിനു സഹായം നല്‍കാന്‍ ഉണ്ട് . ഈ ദുരിതാവസ്ഥയെ കേരളം അതിജീവിക്കുക തന്നെ ചെയ്യും. അതിന് സമയം എടുത്തേക്കാം. വെറുപ്പുമായി നടക്കുന്നവര്‍ അത് ഉള്ളില്‍ സൂക്ഷിച്ചു കൊള്ളുക. നട്ടെല്ലു കുനിക്കാതെ നിങ്ങളുടെ കണ്ണുകളിലേക്ക് കേരളം നോക്കുന്ന കാലം വരിക തന്നെ ചെയ്യും.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും; ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here