മഴ ശമിക്കുന്നില്ല, ഒറ്റപ്പെട്ട മേഖലകള്‍ നിരവധി; രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന രംഗത്ത്

Sat,Aug 18,2018


തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി ഗുരുതരമായി തുടരുകയാണ്. മഴ ഇപ്പോഴും ശമിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന സജീവമായി രംഗത്ത് എത്തിയിട്ടുണ്ട്. 2006 ല്‍ സേന രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ രക്ഷാദൗത്യത്തിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പതിനായിരത്തിലധികം പേരെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കാന്‍ സേനയ്ക്ക് കഴിഞ്ഞു.ഇതില്‍ 194 പേരെ മരണമുഖത്തു നിന്നാണ് രക്ഷപ്പെടുത്തിയത്. 58 സംഘങ്ങളെയാണ് സേന കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. ഓരോ സംഘത്തിലും 35 മുതല്‍ 40 വരെ അംഗങ്ങളുണ്ട്.
തൃശൂര്‍ (15), പത്തനംതിട്ട(13), ആലപ്പുഴ (11), എറണാകുളം (5), ഇടുക്കി (4), മലപ്പുറം(3), വയനാട്(2), കോഴിക്കോട്(2) എന്നിവിടങ്ങളിലാണ് സേന ഇപ്പോഴുള്ളത്. ഡല്‍ഹിയിലുള്ള കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും വിലയിരുത്തുന്നുണ്ട്.

Other News

  • ശബരിമല ദര്‍ശന ശ്രമത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് യുവതികള്‍ എറണാകുളത്ത്; പ്രസ്‌ക്ലബ്ബിനുതാഴെ വഴിതടഞ്ഞ് പ്രതിഷേധക്കാര്‍
  • ശബരിമലയിലേക്ക് സംഘടിച്ചെത്താന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍
  • ശബരിമല യുവതീ പ്രവേശനം : വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി ; ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ്
  • ശബരിമലയില്‍ അറസ്റ്റിലായത് ഭക്തരല്ല; കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍: മുഖ്യമന്ത്രി; പ്രവര്‍ത്തകര്‍ സംഘടിച്ച് ശബരിമംലയിലേക്ക് എത്തണമെന്നാവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍
  • ഹര്‍ത്താലില്‍ ആക്രമണം നേരിട്ട ജര്‍മന്‍ ടൂറിസ്റ്റ് സംഘം കേരള സന്ദര്‍ശനം മതിയാക്കി മടങ്ങി; സംഭവം കേരള ടൂറിസം വകുപ്പ് ജര്‍മനിയില്‍ റോഡ് ഷോ നടത്തുന്ന അവസരത്തില്‍
  • പി. മോഹനന്റെ മകനും ഭാര്യയ്ക്കും നേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
  • വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന ചായമടിച്ചു
  • കെ. സുരേന്ദ്രന്‍ കരുതല്‍ കസ്റ്റഡിയില്‍; ഞായറാഴ്ച ബി.ജെ.പി യുടെ സംസ്ഥാന വ്യാപക പ്രതിഷേധം, റോഡുകള്‍ ഉപരോധിക്കും
  • അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം പെരുവഴിയിലായി; പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു കൊണ്ട് ആരും തന്നെ ഹര്‍ത്താല്‍ വിവരം അറിഞ്ഞില്ല, ജനങ്ങള്‍ ശരിക്കും ബന്ദികളായി
  • ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി അന്വേഷിക്കുവാന്‍ മൂന്നംഗ കെ.പി.സി.സി സംഘം എത്തുന്നു
  • ശബരിമലയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍; തീര്‍ഥാടനകാലം സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
  • Write A Comment

     
    Reload Image
    Add code here